Connect with us

നാളുകള്‍ക്ക് ശേഷം നടി കൊച്ചിയിലെത്തിയപ്പോള്‍ കാണാന്‍ ഓടിയെത്തി ആരാധകര്‍; ആരോടും മിണ്ടാതെ ലിഫ്റ്റില്‍ ഓടിക്കയറി ഭാവന, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

നാളുകള്‍ക്ക് ശേഷം നടി കൊച്ചിയിലെത്തിയപ്പോള്‍ കാണാന്‍ ഓടിയെത്തി ആരാധകര്‍; ആരോടും മിണ്ടാതെ ലിഫ്റ്റില്‍ ഓടിക്കയറി ഭാവന, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

നാളുകള്‍ക്ക് ശേഷം നടി കൊച്ചിയിലെത്തിയപ്പോള്‍ കാണാന്‍ ഓടിയെത്തി ആരാധകര്‍; ആരോടും മിണ്ടാതെ ലിഫ്റ്റില്‍ ഓടിക്കയറി ഭാവന, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്.

താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം കൊച്ചിയിലെ വീട്ടിലേയ്ക്ക് തിരിച്ചെത്തിയ വിശേഷമാണ് വൈറലാകുന്നത്. ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റിവെച്ച് വീട്ടില്‍ സമയം ചെലവഴിക്കാന്‍ എത്തിയിരിക്കുകയാണ് ഭാവന. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്യാമറയോട് സംസാരിക്കുവാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ ചെയ്യാതെ ഓടുകയായിരുന്നു ഭാവന.

റെഡ് ചെക്ക് ടീ ഷര്‍ട്ടും ഷര്‍ട്ടുമിട്ടായിരുന്നു ഭാവന എത്തിയത്. ആരോടും മിണ്ടാതെ ഭാവന എവിടേയ്ക്ക് പോകുകയാണ് എന്നായിരുന്നു ക്യാമറമാന്മാരുടെ ചോദ്യവും. ഒരു സ്റ്റില്‍ തരുമോ എന്ന് ചോദിക്കുമ്പോഴും ലിഫ്റ്റ് ക്ലോസ് ചെയ്യാനുള്ള തിരക്കിലായിരുന്നു നടി. എല്ലാവരോടും ബൈ പറഞ്ഞ് തിരക്കിലാണ് പോകുന്നുവെന്നു മാത്രമാണ് നടി പറഞ്ഞത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന കൊച്ചിയിലെത്തിയിരിക്കുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ വളര്‍ത്തു നായ്കളായ ചേക്ലേറ്റിനെ കുറിച്ചും വാനിലയെ കുറിച്ചും നടി പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാവനയുടെ ജീവിതത്തിന്റെ ഭാഗമാണ് ഇവര്‍ രണ്ടു പേരും. എന്തെങ്കിലും ഒരു വിഷമം ഉണ്ടായാല്‍ ഇവര്‍ക്കൊപ്പം ഇരുന്നാല്‍ എല്ലാ വിഷമങ്ങളും മാറുമെന്നും ഭാവന പറയുന്നത്. അത്ര മാത്രം പരിപാവനാണ് ഇവരുടെ സ്‌നേഹമെന്നും ഭാവന പറയുന്നു.

ചോക്ലേറ്റ് എന്നും വാനില എന്നുമാണ് ഇവരുടെ പേര്. ചോക്കോ, വാനി എന്നാണ് ഇവരെ വിളിക്കുന്നത്. ചോക്കോ ആണ്‍കുട്ടിയും വാനി പെണ്‍കുട്ടിയുമാണ്.രണ്ടുപേരും നീളമേറിയ രോമങ്ങളുള്ള ഇത്തിരിപോന്ന ഷീറ്റ്സു ഇനം നായ്ക്കുട്ടികളാണ്. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കും. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികള്‍ക്കും ഏറെ ഇഷ്ടമുള്ള ഇനം. ഷീറ്റ്സു എന്നാല്‍ സിംഹക്കുട്ടി എന്നാണ് അര്‍ത്ഥം. തന്റെ ജീവിതത്തിന്റെ ഭാഗമാണ് ചോക്കോയും വാനിയുമെന്നും ഭാവന പറയുന്നു.

‘ആത്മാര്‍ത്ഥമായ സ്നേഹം. നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവരോടൊപ്പം അല്പനേരം ഇരുന്നാല്‍ ആശ്വാസമാകും. അത്രമാത്രം പരിപാപനമാണ് അവരുടെ സ്നേഹം. നായ്ക്കളെപ്പോലെ മനുഷ്യന്മാരുപോലും പരസ്പരം സ്നേഹിക്കാറില്ലെന്ന് പറയുന്നത് സത്യമാണ്.. അച്ഛനും അമ്മയും ചേട്ടനും ഞാനുമെല്ലാം മൃഗസ്നേഹികളാണ് എന്നും ഭാവന പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top