Connect with us

എന്റെ അച്ഛനെ എനിക്കറിയാം.., അതിന് നിനക്കെന്താ, നീ എന്നെ പഠിപ്പിക്കാന്‍ വരേണ്ട; സഹിക്കെട്ട് ആദ്യ പ്രതികരണവുമായി മീനാക്ഷി; നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഡിലീറ്റ് ചെയ്തു!

Malayalam

എന്റെ അച്ഛനെ എനിക്കറിയാം.., അതിന് നിനക്കെന്താ, നീ എന്നെ പഠിപ്പിക്കാന്‍ വരേണ്ട; സഹിക്കെട്ട് ആദ്യ പ്രതികരണവുമായി മീനാക്ഷി; നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഡിലീറ്റ് ചെയ്തു!

എന്റെ അച്ഛനെ എനിക്കറിയാം.., അതിന് നിനക്കെന്താ, നീ എന്നെ പഠിപ്പിക്കാന്‍ വരേണ്ട; സഹിക്കെട്ട് ആദ്യ പ്രതികരണവുമായി മീനാക്ഷി; നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഡിലീറ്റ് ചെയ്തു!

കുറച്ച് ദിവസങ്ങളായി ദിലീപും കാവ്യാ മാധവനും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവരോടൊപ്പം തന്നെ വാര്‍ത്തകളില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും എത്തിയിരുന്നു. അച്ഛന്റെ പേരില്‍ ഇത്തരം കേസുകളും ചര്‍ച്ചകളും നടക്കുന്നതിനെ പ്രതിപാദിച്ചു കൊണ്ടായിരുന്നു കൂടുതല്‍ കമന്റുകളും മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളലിലേയ്ക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി കഴിഞ്ഞ ലോക്ക്ഡൗണ്‍ വേളയിലാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുന്നത്.

എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ല ഈ താരപുത്രി. ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെയും അച്ഛന്‍ ദിലീപിന്റെയും ചിത്രത്തിനു താഴെയാണ് ദിലീപിനെ അപകീര്‍ത്തിപ്പെടുത്തിയും മോശം വാക്കുകള്‍ കൊണ്ടും നിരവധി പേര്‍ കമന്റു ചെയ്തത്. എന്നാല്‍ ഇതെല്ലാം കേട്ട് സഹിക്കെട്ടാണ് മീനാക്ഷി മറുപടി കൊടുത്തിരിക്കുന്നത് എന്ന് വ്യക്തം.

24 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ കമന്റ് ചെയ്ത എല്ലാവര്‍ക്കും സമയം എടുത്ത് തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മീനാക്ഷി. എന്നാല്‍ അതെല്ലാം ത്‌നനെ വളരെപ്പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്റെ അച്ഛന്‍ അങ്ങനെ ചെയ്യില്ല.., എന്റെ അച്ഛനല്ലേ അങ്ങനെ പറയുന്നത്, അതിന് നിനക്കെന്താ എന്നും എന്നെ നീ പഠിപ്പിക്കേണ്ട, എന്റെ അച്ഛനെ എനിക്ക് അറിയാമെന്നും ഒക്കെയായിരുന്നു താരപുത്രിയുടെ മറുപടി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ദിലീപിന്റെ പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡേ അച്ഛാ എന്നു പറഞ്ഞ് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് കമന്റുകള്‍ ഒരുപാട് എത്തിയത്. ഇത്രയൊക്കെ തെളിവുകള്‍ പുറത്ത് വന്ന സ്ഥിതിയ്ക്ക് അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യാമോ എന്നും മര്യാദയ്ക്ക് നിനക്ക് അമ്മയുടെ കൂടെ പൊയ്ക്കൂടായിരുന്നോ എന്നുമെല്ലാമാണ് മീനാക്ഷിയോട് കമന്റായി കൂടുതല്‍ പേരും ചോദിച്ചത്. എന്നാല്‍ ദിലീപും കാവ്യയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയുമെന്നും അതിന് എന്തിനാണ് മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും ഇങ്ങനെ ക്രൂശിക്കുന്നതെന്നും ചോദിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് പൊലീസ്. അതുകൊണ്ട് തന്നെയാണ് ഈ സബ്ദ സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നത്. ആക്രമണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പില്‍ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങള്‍ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്.

അതേസമയം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചില നിര്‍ണ്ണായക വിവരങ്ങളും തെളിവുകളും സീല്‍ വച്ച കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണും സമര്‍പ്പിച്ചതായാണ് വിവരം. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.

More in Malayalam

Trending