Malayalam
‘ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിയ്ക്കുന്നത് കിട്ടും’ എന്ന് ഭാവന; ‘ഒരു വേദന നിങ്ങളെ വേദനിപ്പിയ്ക്കും, മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്ന് ഫിറ്റ്നസ്സ് ട്രെയിനര്‍; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ
‘ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിയ്ക്കുന്നത് കിട്ടും’ എന്ന് ഭാവന; ‘ഒരു വേദന നിങ്ങളെ വേദനിപ്പിയ്ക്കും, മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്ന് ഫിറ്റ്നസ്സ് ട്രെയിനര്‍; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.
മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്. ‘ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിയ്ക്കുന്നത് കിട്ടും.’ എന്ന് പറഞ്ഞുകൊണ്ടാണ് ഭാവന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
തന്നെ ഇതിന് പ്രേരിപ്പിച്ച ഫിറ്റ്നസ്സ് ട്രെയിനര്‍ക്ക് നന്ദി പറയാനും ഭാവന മറന്നില്ല. മരുതി നഞ്ചുണ്ടപ്പ എന്ന ഫിറ്റ്നസ്സ് ട്രെയിനറും ഭാവനയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘രണ്ട് തരം വേദനകളാണ് ഉള്ളത്. ഒരു വേദന നിങ്ങളെ വേദനിപ്പിയ്ക്കും. മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്നാണ് വീഡിയോയ്ക്കൊപ്പം മരുതി എഴുതിയ കാപ്ഷന്‍. ശില്പ ബാല, ഷ്ഫ്ന തുടങ്ങിയവരെല്ലാം ഭാവനയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഭാവനയുടേതായി ബാജ്റാഗി ടു എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററിലിതെത്തിയത്. ഇനി സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്ന് ഭാവന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. വിവാഹിതയാണ്. ജീവിതത്തില്‍ വേറെയും ഉത്തരവാദിത്വങ്ങളുണ്ട്. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നാണ് ഭാവന പറഞ്ഞിരിയ്ക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന പറയുന്നത്. ‘എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കന്നഡ സിനിമ നിര്‍മ്മാതാവ് നവീനെ ആണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കേരളത്തില്‍ വെച്ചായിരുന്നു വിവാഹം. മഞ്ജു വാര്യര്‍, നവ്യ നായര്‍ , സംയുക്ത, പൂര്‍ണ്ണിമ എന്നിങ്ങനെ മലയാള സിനിമയിലെ മിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. നടിമാരായ മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ഭാവനയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സമയം കിട്ടുമ്പോഴെല്ലാം താരങ്ങള്‍ ഒന്നിച്ച് കൂടാറുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവാറുമുണ്ട്.
നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്.
