Malayalam
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേര് കണ്ടു; ആലപ്പുഴയിലെ വനിതാ ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിച്ചത് ആ നടിയുടെ കസിന് പെണ്‍കുട്ടി!, യുകെയില്‍ ഉള്ളത് നാല് ക്ലിപ്പുകള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേര് കണ്ടു; ആലപ്പുഴയിലെ വനിതാ ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിച്ചത് ആ നടിയുടെ കസിന് പെണ്‍കുട്ടി!, യുകെയില്‍ ഉള്ളത് നാല് ക്ലിപ്പുകള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ബാലചന്ദ്രകുമാര്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തിയത്. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ എന്ന കാര്യം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഇതിനോടകം തന്നെ ദിലീപിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യിലെത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്നും ഷെരീഫ് എന്ന വ്യക്തി തന്നെ വിളിക്കുകയും യുകെയില്‍ അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളുടെ കയ്യില്‍ നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളുണ്ടെന്നും അതില്‍ നാല് വീഡിയോ ക്ലിപ്പുകളില്‍ ഒരെണ്ണം ഷെരീഫ് എന്ന് പറയുന്ന വ്യക്തി ഇട്ട് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഷെരീഫ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചാണ് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് വഴിയാണ് യുകെയിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ ഒരു വര്‍ഷം മുമ്പ് വീഡിയോ കിട്ടിയപ്പോള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഷെരീഫ് എന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ കണ്ടതെന്നും ഇത് പോലീസിനെ അറിയിക്കണമെന്നുമാണേ്രത ബാലചന്ദ്രകുമാറിനോട് പറഞ്ഞത്.
അത് മാത്രമല്ല, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപും കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള.., ഇവിടുത്തെ പ്രശസ്തയായ ഒരു നടിയുടെ കസിനായിട്ടുളള പെണ്‍ക്കുട്ടി അവരുടെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് അന്ന് പത്രത്തില്‍ എഴുതുകയും ചെയ്തിരുന്നു. അത് ഏത് നടിയുടെ കസിനാണ് എന്നുള്ളതും അദ്ദേഹം തന്നോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന് ദിലീപിന് കൈമാറിയ ‘വി.ഐ.പി’യുടെ ശബ്ദസാമ്പിളുകള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു എന്നാണ് പുതിയ വിവരം. ദിലീപിന്റെ അടുപ്പക്കാരായ മൂന്നുപേര്‍ സംശയമുനയില്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഒരാളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ശബ്ദസാമ്പിളുകള്‍ കേട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ ഇക്കാര്യം ഉറപ്പിക്കണം. ഇതുമാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലെ ഒരെയൊരു കടമ്പ.
ശബ്ദസാമ്പിളുകള്‍ ഇന്നോ നാളെയോ ബാലചന്ദ്രകുമാറിനെ കേള്‍പ്പിക്കും. മൂന്നുപേരെയും ബാലചന്ദ്രകുമാറിന്റെ മുന്നിലെക്കെത്തിച്ചേക്കാനും സാദ്ധ്യതയുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന വി.ഐ.പി ഇരുട്ടില്‍നിന്ന് വെളിച്ചത്തുവരും. അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആറാംപ്രതിയാണ് വി.ഐ.പി. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തദിവസം കോടതിയില്‍ സമര്‍പ്പിക്കും.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹ്ബൂബാണ് വി.ഐ.പിയെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും ബാലചന്ദ്രകുമാര്‍ ഇക്കാര്യം ശരിവച്ചിട്ടില്ല. സംശയിക്കുന്നയാളെ ഉടന്‍ ചോദ്യംചെയ്യാനും സാദ്ധ്യതയുണ്ട്. 2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാള്‍ എത്തുകയും ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
