ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ‘ ഭ്രമം ‘ എന്ന ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് ‘ഭ്രമം’ എന്ന സിനിമയുടെ പ്രമേയവും.
ഡാര്‍ക്ക് കോമഡിയുടെയും സസ്പെന്‍സ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. അന്ധനെന്ന മേല്‍വിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും പരമാവധി ചൂഷണം ചെയ്യുന്ന പിയാനിസ്റ്റായ റെയ് മാത്യുവിനെ പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ മമത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന് , ജഗദീഷ് , അനന്യ , ഋഷി ഖന്ന , ശങ്കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോമഡി ത്രില്ലര്‍ ഡ്രാമ എന്ന നിലിയില്‍ അവതരിപ്പിക്കുന്ന ഭ്രമം പ്രേക്ഷകനെ ഉറപ്പായും ചിരിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യും. ‘ഭ്രമം ‘ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജനുവരി 16, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആണ് സംപ്രേക്ഷണം ചെയ്യുന്നത്.
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്ന് നടന് ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍...