Malayalam
ആ വീട്ടില്‍ ബാല വീണ്ടും ഒറ്റയ്ക്ക് ആയോ….!? അതിരാവിലെ ലൈവിലെത്തി ബാല; കമന്റുകളുമായി ആരാധകര്‍
ആ വീട്ടില്‍ ബാല വീണ്ടും ഒറ്റയ്ക്ക് ആയോ….!? അതിരാവിലെ ലൈവിലെത്തി ബാല; കമന്റുകളുമായി ആരാധകര്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ അതിരാവിലെ പാചകം ചെയ്യുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. ലൈവിലെത്തിയാണ് താന് പാചകം ചെയ്യുന്ന വിവരം താരം അറിയിച്ചത്. ബാല ഒറ്റയ്ക്കായിരുന്നു ലൈവിലെത്തിയത്. അതുകൊണ്ടു തന്നെ ഭാര്യ എലിസബത്ത് എവിടെ എന്നുള്ള ചോദ്യമായിരുന്നു കൂടുതല്‍ പേരും ചോദിച്ചിരുന്നത്.
മകള്‍ പാപ്പുവിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ടായിരുന്ന ബാല വിവാഹ ശേഷം അങ്ങനെ മകളുടെ കാര്യം പങ്കുവെയ്ക്കാതായതോടെ എലിസബത്തിനും ബാലയ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മകളുടെ പിറന്നാള്‍ വരെ മറന്നു, ഇപ്പോള്‍ ഭാര്യയാണ് വലുത് എന്ന് തുടങ്ങി ബാലയ്ക്ക് തെറിവിളിയുടെ പൂരമായിരുന്നു. അതിനെല്ലാം ശേഷം ബാല പങ്കുവെയ്ക്കാറുള്ള മിക്ക വിശേഷങ്ങളിലും ചിത്രങ്ങളിലും വിമര്‍ശനമാണ് കൂടുതലായി വരുന്നത്.
ഈ വേളയിലാണ് എലിസബത്ത് ഗര്‍ഭിണിയാണ് എന്നുള്ള വിവരം പുറത്ത് വരുന്നത്. ആശംസകളുമായി ആരാധകരും അന്ന് എത്തിയിരുന്നു. ഇപ്പോള്‍ എലിസബത്ത് വീട്ടിലില്ലേ.., എവിടെ പോയി.., പ്രസവത്തിനായി സ്വന്തം വീട്ടിലേയ്ക്ക് പോയേക്കുവാണോ.., ബാലയ്ക്ക് ആഹാരം പാകം ചെയ്ത് തരാന്‍ ആരുമില്ലേ.., എന്ന് തുടങ്ങി നീണ്ട നിര തന്നെയാണ് ബാലയുടെ പുതിയ ലൈവ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് ബാല പറഞ്ഞിരുന്നു. വളരെ ലളിതമായ രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹം. കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. എന്നാല്‍ എന്നെ സ്‌നേഹിക്കുന്നവര്‍ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാകാനെത്തി. അവര്‍ മനസ് കൊണ്ട് അനുഗ്രഹിച്ചാണ് പോയതെന്നും ബാല പറയുന്നു. വിവാഹത്തെക്കുറിച്ചും എലിസബത്തിനെക്കുറിച്ചും ബാല പറയുന്നതിങ്ങനെയാണ്.
മറ്റൊന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു മനസ്. അതാണ് എലിസബത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷത. സ്‌നേഹിക്കുക എന്ന് പറയുന്നത് പോലെ സ്‌നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്‌നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. ഇത് വേണോ എന്ന് ആ സമയത്ത് ഞാന്‍ ചോദിച്ചിരുന്നു. ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ അവള്‍ തയ്യാറായില്ല. ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത് എന്നും ബാല പറയുന്നു.
