Malayalam
അപ്പോള്‍ ഇതുവരെയും പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നല്ലേ…താങ്കള്‍ നല്ലൊരു അച്ഛനേയല്ല; പാപ്പുവിന്റെ പിറന്നാളിന് കൊടുക്കാത്ത സര്‍പ്രൈസ് ഉണ്ണി മുകുന്ദന്റെ പിറന്നാളിന്; ബാലയെ തെറി വിളിച്ച് സോഷ്യല്‍ മീഡിയ
അപ്പോള്‍ ഇതുവരെയും പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നല്ലേ…താങ്കള്‍ നല്ലൊരു അച്ഛനേയല്ല; പാപ്പുവിന്റെ പിറന്നാളിന് കൊടുക്കാത്ത സര്‍പ്രൈസ് ഉണ്ണി മുകുന്ദന്റെ പിറന്നാളിന്; ബാലയെ തെറി വിളിച്ച് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും മകളായ പാപ്പുവിന്റെ പിറന്നാള്‍. മകളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ മകളെ കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ബാല പാപ്പുവിന്റെ പിറന്നാളിന് ഒരു ആശംസ പോലും അറിയിക്കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. മകളാണ് തനിക്ക് വലുതെന്ന് പറഞ്ഞ് അച്ഛന്‍ മകളുടെ പിറന്നാളിന് എവിടെപ്പോയി. ഒരു ഫോട്ടോ എങ്കിലും പോസ്റ്റ് ചെയ്യാമായിരുന്നു എന്നു തുടങ്ങി നിരവധി പേര്‍ ബാലയെ വിമര്‍ശിക്കുമ്പോള്‍ പാപ്പുവിന് പിറന്നാള്‍ ആസംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
എയര്‍പോര്‍ട്ടില്‍ വെച്ച് ശ്രീശാന്തിനെ കണ്ടപ്പോഴുള്ള സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ വരെ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച നടന്‍ ഉണ്ണി മുകുന്ദനും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെ തെറിവിളികളുമായാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്. ബാല മകളുടെ പിറന്നാള്‍ മനപൂര്‍വം മറന്നതാണോ…, അപ്പോള്‍ ഇതുവരെയും പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നല്ലേ…താങ്കള്‍ നല്ലൊരു അച്ഛനല്ല, എന്നു തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
അതേസമയം, തിരക്കുകളെല്ലാംമ മാറ്റിവെച്ചായിരുന്നു അമൃത പാപ്പുവിന്റെ പിറന്നാളിന് ഓടിയെത്തിയത്. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരുന്നത്.
തന്റെ മ്യൂസിക്കല്‍ ബാന്‍ഡുമായി തന്റേതായ തിരക്കുകളിലാണ് അമൃത ഇപ്പോള്‍. ബാലയും തന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ബാലയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ രജനികാന്ത് സിനിമ അണ്ണാത്തയാണ്. ഷൂട്ടിങ് പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നയന്‍താര നായികയായിരിക്കുന്ന സിനിമ ദീപാവലി റീലിസായി തിയേറ്ററുകളിലെത്തിയേക്കും. സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വില്ലനായിട്ടാണ് ബാല ചിത്രത്തില്‍ എത്തുന്നത്.
