Malayalam
‘മൃഗങ്ങളുടെ മൂവ്മെന്റസ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്’, ആ ചിത്രത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്, വൈശാലിയില്‍ ആനയും; കാരണം പറഞ്ഞ് ബാബു ആന്റണി
‘മൃഗങ്ങളുടെ മൂവ്മെന്റസ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്’, ആ ചിത്രത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്, വൈശാലിയില്‍ ആനയും; കാരണം പറഞ്ഞ് ബാബു ആന്റണി
ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ബാബു ആന്‍ണി. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. അഭിനയത്തില്‍ മൃഗങ്ങളുടെ മൂവ്മെന്റ്സ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ചും ബാബു ആന്റണി തുറന്നു പറയുന്നു. ‘മൃഗങ്ങളുടെ മൂവ്മെന്റസ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്’. ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്.
‘വൈശാലി’യിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നല്കാന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്സില്‍ നിന്നാണ് ഞാന്‍ ഇത് പഠിച്ചത്. അതില്‍ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈല്‍, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തത് എന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ അഭിനയിച്ച പല സിനിമകളും മികച്ച വിജയം കരസ്ഥമാക്കി. എന്നാല്‍ ഒരു പഞ്ചായത്തു അവാര്‍ഡ് പോലും തനിക്ക് ലഭിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ ഓടിയസിനു നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷന്‍സ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്.
ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡൈറക്ടേഴ്സിനു ഒരു കൊപ്ളിന്റ്സും ഇല്ലതാനും. എന്റെ വര്‍ക്കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാര് സദയം ക്ഷമിക്കുക എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
