അച്ഛനമ്മമാരുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നു; ആ തിരിച്ചറിവ് തനിക്കുണ്ടായത് അപ്പോള്‍!, തുറന്ന് പറഞ്ഞ് ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ആസിഫ് അലി. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കുകയായിരുന്നു താരം. പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി ഇപ്പോള്‍.
മകന് ജനിച്ചപ്പോള്‍ തന്നിലുണ്ടായ ഏറ്റവും വലിയ തിരിച്ചറിവ് പേരന്റിംഗിന്റെ മഹത്വം ആണെന്നും അത്രയും ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ തന്റെ ജീവിതത്തെനോക്കി കണ്ടെതെന്നും സിനിമ വിശേഷങ്ങള്‍ക്കിടയില്‍ ചില കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.
‘എനിക്ക് ഒരു ആണ്‍കുട്ടി ജനിച്ചപ്പോഴാണ് എന്റെ വീട്ടുകാര്‍ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് ബോധ്യമായത്. സിനിമയ്ക്ക് വേണ്ടി വീട് വിട്ടു ഇറങ്ങി പോയ ആളായിരുന്നു ഞാന്‍. അന്നൊന്നും അവരുടെ ദുഃഖത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തില്ല. എനിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു.
ശ്യാമപ്രസാദ് സാറിന്റെ ‘ഋതു’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടുകാര്‍ അറിയാതെയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. എനിക്ക് ഒരു മകന് ജനിച്ചപ്പോള്‍ വീട്ടുകാര്‍ എത്രത്തോളമാണ് നമ്മളെ കരുതുന്നത് എന്നൊക്കെ എനിക്ക് ബോധ്യപ്പെട്ടു’ എന്നും ആസിഫ് അലി പറയുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...