അയാള്‍ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാന്‍സിനെ ക്ഷണിക്കും… ആരാധകന്റെ കല്യാണത്തിന് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയുടെ ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത ആസിഫ് അലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആലപ്പുഴ സ്വദേശി സാന്‍ കുര്യന്റെ വിവാഹത്തിലാണ് ആസിഫ് അലിയും ഭാര്യ സമയും നേരിട്ടെത്തി ആശംസകള്‍ അറിയിച്ചത്. സാനുമായി പന്ത്രണ്ട് വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തി നില്‍ക്കുന്നതെന്നും വിവാഹവേദിയില്‍ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു.
ആസിഫിന്റെ മറ്റൊരു ആരാധകനായ അഫ്സല് മുഹമ്മദ് ആണ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സാനും കൂട്ടുകാരും ആസിഫിന്റെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ആസിഫ് അലിയെ കുറിച്ച് കുറിപ്പും അഫസല്‍ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ്:
അയാള്‍ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാന്‍സിനെ ക്ഷണിക്കും… ആരാധകന്റെ കല്യാണത്തിന് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാന്‍സുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തന്‍ ഇല്ല എന്ന് തന്നെ പറയാം..
വിജയ പരാജയങ്ങള്‍ ഒരു നടന് ഉണ്ടായേക്കാം പക്ഷെ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തില്‍ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കില് മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കില്‍ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടെ ആയിരിക്കണം.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...