‘ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടുക തന്നെ വേണം, അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത്…താങ്കളുടെ കണ്ടെത്തല്‍ കോടതി അംഗീകരിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ പറയുന്നതും അംഗീകരിക്കാം’; വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അരുണ്‍ ഗോപി

നടന് ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വനിതയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ വനിതയുടെ കവര്‍ പേജ് പങ്കുവെച്ചു കൊണ്ടാണ് അരുണ്‍ ഗോപി പിന്തുണ അറിയിച്ചത്.
ഇതിനു പിന്നാലെ അരുണ്‍ ഗോപിയെയും ദിലീപിനെയും വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതില്‍ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു കമന്റിന് അരുണ്‍ ഗോപി തക്കതായ മറുപടിയും നല്‍കിയിരുന്നു.
‘എന്റെ വളര്‍ച്ച അത് ഞാന്‍ നോക്കിക്കോളാം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടുക തന്നെ വേണം.അതിനു അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത്… അതിനാണ് കോടതി താങ്കളുടെ കണ്ടെത്തല്‍ കോടതി അംഗീകരിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ പറയുന്നതും അംഗീകരിക്കാം’ എന്നാണ് അരുണ്‍ ഗോപി പറഞ്ഞത്.
നേരത്തെ ഹരീഷ് പേരടിയും സാന്ദ്ര തോമസും ദിലീപിന് പിന്തുണ അറിയിച്ചിരുന്നു. ചിത്രത്തില്‍ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അര്‍ഹിക്കുന്നു എന്നാണ് സാന്ദ്ര ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...