Malayalam
ആ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുകയായിരുന്നു, അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അപര്ണയ്ക്ക് മെസേജും അയച്ചു, പിന്നീട് സംഭവിച്ചത്!
ആ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുകയായിരുന്നു, അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അപര്ണയ്ക്ക് മെസേജും അയച്ചു, പിന്നീട് സംഭവിച്ചത്!
കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ സാറാസ് എന്ന പുതിയ ചിത്രം റിലീസ് ആയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ഷൂട്ടിംഗ് സെറ്റുകളിലുണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അദ്ദേഹം. ‘മുത്തശ്ശി ഗദയില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. കോസ്റ്റ്യൂം കണ്ടിന്യുവിറ്റി ആണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ നോക്കുമ്പോള്‍ ഇയാള്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുന്നുണ്ട്.
എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാന്‍ അവനെ വിളിച്ചു ചോദിച്ചു. കണ്ടിന്യൂവിറ്റി നോക്കാനാണ് സര് എന്ന് അവന് മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതായി കണ്ടു. ചോദിച്ചപ്പോള്‍ പറഞ്ഞു, കോസ്റ്റ്യൂമിന്റെ കാര്യം പറയാനാണ് എന്ന്. നമ്പര്‍ വാങ്ങിച്ചോളൂ… വേറെ ഏതെങ്കിലും തരത്തിലുള്ള മെസേജ് അയച്ചുവെന്ന് അറിഞ്ഞാല്‍ അതോടെ ഈ പണി നിര്‍ത്തിക്കും എന്ന് അപ്പോഴേ ഞാന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു.
അടുത്ത ദിവസം ഞാന്‍ ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് അസോസിയേറ്റ് എന്നെ വിളിച്ചു പറയുന്നത് ഇയാളുടെ കാര്യമാണ്. ആ പയ്യന് അപര്ണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. ‘അപ്പൂ… നീയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല… ഐ ലവ് യൂ’ എന്നാണ് അയാളുടെ മെസേജ്. ഞാന്‍ ലൊക്കേഷനില്‍ എത്തും മുന്‍പ് തന്നെ അയാളെ പറഞ്ഞുവിടാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ആ ഫോണും വാങ്ങി വച്ചു എന്നും ജൂഡ് പറയുന്നു.
മാത്രമല്ല, തന്റെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കംഫര്‍ട്ടബിള്‍ ആകണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു കുഞ്ഞുള്ള ആര്ടിസ്റ്റാണ് അല്ലെങ്കില്‍ അവര്‍ ഗര്‍ഭിണിയാണ് എന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്വാഭാവികമായും അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. അതു ജൈവികമായി തന്നെ സംഭവിക്കും.
എന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആരും അങ്ങോട്ടും ഇങ്ങോട്ടും പേടിച്ചല്ല അതു ചെയ്യുന്നത്. എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്ത എന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീക്കോ പുരുഷനോ വേണ്ടി വരില്ല. എല്ലാവരും ഒരു ടീമാണ്. അങ്ങനെ ആരെങ്കിലും അതില്‍ ഉണ്ടെങ്കില്‍ ഉടനെ ആ വ്യക്തിയെ ഒഴിവാക്കും എന്നും അദ്ദേഹം പറഞ്ഞു.
