Connect with us

‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്‌ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Malayalam

‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്‌ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്‌ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഏറെ ആരാധകരുള്ള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. ഇംഗ്ലണ്ട് വേള്‍ഡ്കപ്പ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് വിരാട്ട് കോഹ്ലിയ്‌ക്കൊപ്പം അനുഷ്‌കയും കുഞ്ഞും എത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുംബൈ എയര്‍പോര്‍ട്ടിലെത്തിയ അനുഷ്‌കയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ചിലര്‍ എടുത്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ അരങ്ങേറിയിരിക്കുകയാണ്.

ഫോട്ടോ എടുക്കുമെന്ന് അറിയുന്നതിനാല്‍ തന്നെ അനുഷ്‌ക കുഞ്ഞിന്റെ മുഖം മറച്ച് കൊണ്ടാണ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയത്. സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലായതോടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കാത്തിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇങ്ങനെ മറച്ചു പിടിച്ചാല്‍ കുട്ടിക്ക് ശ്വാസം മുട്ടുന്നുണ്ടാവും എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

ഫ്്‌ളാഷ് ലൈറ്റ് ഉപയോഗിക്കുന്നതിനെയും കുറിച്ച് കുറ്റപ്പെടുത്തി ചിലര്‍ എത്തിയിട്ടുണ്ട്. ഇത്രയും രൂക്ഷമായ വെളിച്ചം കുഞ്ഞു കുട്ടികള്‍ക്ക് ഹാനികരമാണെന്ന് അറിയില്ലെ. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അവരെ വസ്തുക്കളായല്ല മനുഷ്യരായി കാണു. നിങ്ങള്‍ എപ്പോഴെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കാറുണ്ടോ?’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ജനുവരി 11നാണ് കോഹ്ലിയ്ക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വാമിക എന്നാണ് കുഞ്ഞിന്റെ പേര്. വാമികയുടെ ജനന ശേഷം അനുഷ്‌കയും വിരാട്ടും മകളുടെ ഫോട്ടോ എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ‘മാതാപിതാക്കളായ ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ചെറിയ അപേക്ഷ മാത്രമെയുള്ളു. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കണം.

അതിന് നിങ്ങളുടെ സഹായവും ആവശ്യമാണ്. ശരിയായ സമയത്ത് ഞങ്ങള്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതാണ്. അതേസമയം ഞങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാവുന്നതാണ്. ഞങ്ങളുടെ കുഞ്ഞ് വരുന്ന സാഹചര്യങ്ങളിലെ ചിത്രങ്ങള്‍ ഒഴിവാക്കാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് ഇരുവരും അറിയിച്ചത്.

More in Malayalam

Trending

Recent

To Top