Malayalam
ലിപ് ലോക് രംഗത്തിന് മാത്രം അനുപമ വാങ്ങിയത് ഭീമന് തുക!? ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യം
ലിപ് ലോക് രംഗത്തിന് മാത്രം അനുപമ വാങ്ങിയത് ഭീമന് തുക!? ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യം
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്. റൗഡി ബോയ്സ് എന്ന തെലുങ്ക് ചിത്രത്തിലെ താരത്തിന്റെ ലിപ് ലോക് രംഗം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിട്ടതോടെ സിനിമ കണ്ടവര്‍ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നാണ് അനുപമ പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ ലിപ് ലോക് രംഗത്തിന് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈ രംഗത്തിന് നടി വാങ്ങിത് വന്‍ പ്രതിഫലമാണെന്ന് റിപ്പോര്‍ട്ട്. 50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതാദ്യമായാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും ടോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. പുതുമുഖ താരം ആഷിഷ് റെഡ്ഡിയാണ് റൗഡി ബോയ്സിലെ നായകന്. ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്ന റൗഡി ബോയ്സ് നിര്‍മ്മാതാവ് ദില്‍ രാജു ആണ് നിര്‍മ്മിച്ചത്.
നിര്‍മ്മാതാവിന്റെ അനന്തരവനാണ് നായകന് ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും മുമ്പ് വന്നിരുന്നു. കോളജ് കാമ്പസില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ നാലോളം ലിപ് ലോക് സീനുകളുണ്ട്.
