ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത്.., സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാകും; വിമര്‍ശനത്തിനിടയായ ലിപ്ലോക്ക് രംഗത്തെ കുറിച്ച് അനുപമ പരമേശ്വരന്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അടുത്തിടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയ്ലറില് എത്തിയ നടി അനുപമ പരമേശ്വരന്റെ ലിപ് ലോക് സീന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
റൗഡി ബോയ്സ് എന്ന ചിത്രത്തിലാണ് അനുപമയും നായകന് ആഷിഷ് റെഡ്ഡിയും തമ്മിലുള്ള ചുംബനരംഗം. കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് ലിപ് ലോക് സീനിനെതിരെ ഉയര്‍ന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുപമ.
‘ലിപ് ലോക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. നടന് ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കും’ എന്നാണ് അനുപമ പറയുന്നത്.
ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. ദില്‍ രാജു ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നിര്‍മ്മാതാവിന്റെ അനന്തരവനാണ് നായകന് ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും മുമ്പ് വന്നിരുന്നു.
കോളജ് കാമ്പസില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ നാലോളം ലിപ് ലോക് സീനുകളുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...