മോഹന്‍ലാലിനെ സുഖിപ്പിക്കാനായിരിക്കാം ആന്റണി അന്ന് അങ്ങനെ പറഞ്ഞത്; അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ, തുറന്ന് പറഞ്ഞ് സംവിധായകന്

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ കൂടിയും പല അഭിമുഖങ്ങളിലൂടെയും പ്രേക്ഷകര്‍ അറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാട്ടുപെട്ടി മച്ചാന്, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന് ജോസ് തോമസ്, കമലദളം എന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരുമായുള്ള ഒരു ലൊക്കേഷന്‍ അനുഭവം പങ്കുവെയ്ക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ‘സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയആഗ്രഹം. എന്നോടത് പറയുകയും ചെയ്തു.
പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാന്‍ തനിക്കാവില്ലെന്ന് ആന്റണി പറഞ്ഞു. മോഹന്‍ലാലിനെ സുഖിപ്പിക്കാനായിരിക്കാം എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. ഒടുവില്‍ സിബി സാറുമായി ആലോചിച്ച് വേണ്ടത് ചെയ്തു.
പിന്നീട് എനിക്ക് മനസിലായി മോഹന്‍ലാലിന് മുന്നില്‍ അന്ന് എങ്ങനെയായിരുന്നോ അതുപോല തന്നെയാണ് ഇന്നും ആന്റണി. അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ എന്നും ജോസ് തോമസ് പറയുന്നു. ഇതിനോടകം തന്നെ ഈ വീഡിയോ ഫാ്ന്‍സ് പേജുകളിലടക്കം ശ്രദ്ധ നേടി കഴിഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...