സിനിമാ നിര്‍മ്മാണ കമ്പനികളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരോട് ഹാജരാകന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.
പ്രമുഖ സിനിമാ നിര്‍മ്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആന്റണി പൊരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെയും ഓഫീസുകളില്‍ റെയ്ഡ് നടക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളുമായി ഉള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന നടന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...