Connect with us

ഗജനി ലുക്ക് പൊളി , നായകനോളം വരും ഈ വില്ലൻ; നീരജയുടെ മകളെ സച്ചി തേടുന്നു ; അലീന എന്തിന് ഈ കൊലപാതകങ്ങൾ ചെയ്യുന്നു ; അമ്മയറിയാതെ വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലേക്ക് !

Malayalam

ഗജനി ലുക്ക് പൊളി , നായകനോളം വരും ഈ വില്ലൻ; നീരജയുടെ മകളെ സച്ചി തേടുന്നു ; അലീന എന്തിന് ഈ കൊലപാതകങ്ങൾ ചെയ്യുന്നു ; അമ്മയറിയാതെ വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലേക്ക് !

ഗജനി ലുക്ക് പൊളി , നായകനോളം വരും ഈ വില്ലൻ; നീരജയുടെ മകളെ സച്ചി തേടുന്നു ; അലീന എന്തിന് ഈ കൊലപാതകങ്ങൾ ചെയ്യുന്നു ; അമ്മയറിയാതെ വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലേക്ക് !

അമ്മയറിയാതെ പരമ്പര ഇത്രയധികം ഹിറ്റായത് വളരെ ടാലന്റ്ഡായ അഭിനയ പ്രതിഭകളാലാണ്. അലീനയും അമ്പാടിയും മാത്രമല്ല കഥയിലെ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ അതിൽ എടുത്തുപറയണ്ട കഥാപാത്രങ്ങളിൽ ഒന്ന് പ്രധാന വില്ലൻ ജിതേന്ദ്രനാണ്. ഇന്നത്തെ എപ്പിസോഡ് ഫുൾ ജിതേന്ദ്രനാണ് കൊണ്ടുപോയി എന്നുതന്നെ പറയാം.

പുത്തൻ പ്രൊമോ വന്നപ്പോൾ ഒരു സമ്മിശ്ര അഭിപ്രായങ്ങൾ കാണാൻ സാധിച്ചു. സീരിയൽ ആണെങ്കിലും ഒരു കഥയാണെങ്കിലും അത് റിയലിസ്റ്റിക് ആക്കാൻ പ്രേക്ഷകർ വളരെ അധികം റിക്വസ്റ്റ് ചെയ്യുന്നുണ്ട്. യൂത്ത് പ്രേക്ഷകരുടെ വരവ് സീരിയൽ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചാൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.

ഇന്ന് ഏതായാലും ഗജനി രക്ഷപെടുന്നുണ്ട്. അതിലാണ് മുഴുവൻ പ്രേക്ഷകരും ചർച്ച നടത്തിയിരിക്കുന്നത്. ഗജനി രക്ഷപെടുന്നതിനോട് യോജിക്കാത്ത നിരവധി പ്രേക്ഷകരെ കാണാം ,,, കാരണം രണ്ട് വെടിയേറ്റ ഗജനി ഡോക്റ്ററെ കുത്തിമലർത്തിയിട്ട് രക്ഷപെടുന്നതായിട്ടാണ് പ്രൊമോയിൽ പറയുന്നത്. അതിൽ എന്ത് ലോജിക്ക് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അതിൽ ലോജിക്കുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്.

ഗജനിയ്ക്ക് വെടിയേറ്റത് തോളിൽ ആണ് മാത്രമല്ല പ്രാഥമിക സിസ്രൂശ്ശ കിട്ടുകയും ചെയ്തു.. ഇതൊന്നും ഇല്ലാതെ 4ബുള്ളറ്റ് ശരീരത്തു വഹിച്ചു കൊണ്ട് സ്വയം മുറിവ് കെട്ടി കടന്ന ഒരുപാട് ക്രിമിനൽ കുറിച്ച് റിട്ടയേഡ് പോലീസ് ഓഫീസർസ് പലപ്പോഴും ഡയറികളിലും മറ്റും സൂചിപ്പിച്ചുട്ടുണ്ട്. ഇതൊന്നും കൂടാതെ ബുള്ളെറ്റ് ശരീരത്തിൽ വച്ചു കൂട്ടുകാരെ തോളിൽ കൊണ്ട് കിലോമീറ്റർ നടന്ന പട്ടാളക്കാർ നമ്മുടെ മുന്നിൽ ധാരാളം പേർ തെളിവ് ആയി ഉണ്ട്. എന്തായാലും വില്ലനെ അവതരിപ്പിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ റൈറ്റർ ഒന്ന് നേരെ പോകുന്നത് മറ്റു പല കാര്യങ്ങളും ലോജിക് നഷ്ടപ്പെടുന്നുണ്ട് എന്നാണ് ഒരു ആരാധകർ പറയുന്നത്.

ഇതിൽ ലോജിക്ക് ഉണ്ടല്ലേ.. പിന്നെ ഒരു കഥ എന്ന പരിഗണയിൽ നോക്കിയാൽ ഗജനി ഇപ്പോൾ കൊല്ലപ്പെടേണ്ടന്നും പൊലീസിന് പിടി കൊടുക്കേണ്ടന്നും പറയേണ്ടി വരും . പ്രധാന കാരണം ആ കഥാപാത്രത്തെ അവതരിപ്പിച്ച് ഗജനി നേടിയെടുത്ത പ്രേക്ഷക പ്രീതിയാണ്. അലീനയ്ക്കും അമ്പാടിയ്ക്കും പറ്റിയ വില്ലൻ തന്നയാണ് ഗജനി.

പക്ഷെ ഒരു പ്രശ്‌നം , അമ്മയറിയാതെ സീരിയൽ പതിവിൽ നിന്നും വ്യത്യസ്തമാക്കി നായികയും വില്ലനും നേർക്കുനേർ എന്ന ക്യാപ്‌ഷനിൽ എത്തിയിരുന്നു. ഇപ്പോൾ ഗജനിയെ രക്ഷപെടുത്തിയത് നായകന് വിട്ടുകൊടുക്കാനാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്… ആ ചോദ്യം ന്യായമാണ്… നായികാ വില്ലനെ തളയ്ക്കുന്ന കഥ വരട്ടന്ന്… ഇവിടെ അലീനയാണ് നായികാ എന്നുള്ളതുകൊണ്ട്തന്നെ അമ്മയറിയാതെ പ്രക്ഷകർക്ക് അതിൽ വല്ലാത്തൊരു താല്പര്യക്കൂടുതൽ ഉണ്ട്.

അപ്പോൾ ഇതൊക്കെയാണ് അമ്മയറിയാതെ ചർച്ചകൾ. എന്നാൽ, അലീന അമ്പാടി പിണക്കത്തിന് ഒരു തീർപ്പ് ഇനിയും ആയിട്ടില്ല.. അതിൽ ഒരു തീരുമാനം വേഗത്തിലാക്കണം എന്നും പ്രേക്ഷക പ്രതികരണം ഉണ്ട്. പക്ഷെ ആശ്വാസമെന്നോണം ഇന്നലെ അനുപമയ്‌ക്ക് അമ്പാടി കൊടുത്ത മറുപടി അസ്സലായിട്ടുണ്ട്.

കുളം കലക്കി മീൻ പിടിക്കാൻ നോക്കുന്ന അനുപമ മോൾക്ക് അമ്പാടി കൊടുത്ത കിടു മറുപടി , “അങ്ങനെ കാലാവസ്ഥക്കനുസരിച് മാറുന്നൊരാളല്ല ഞാൻ” എന്നാണ്… ടീച്ചർക്ക് അങ്ങനെ ഒരു മെസേജ് അയച്ചതിൽ ഞാൻ ഒരു തെറ്റ് കാണുന്നില്ല.. കാരണം അമ്പാടി മഹാ പുരുഷൻ ഒന്നുമല്ലല്ലോ.. മനുഷ്യൻ ആയിട്ടല്ലേ കഥയിൽ കാണിക്കുന്നത്. മനസ്സിൽ ഇഷ്ടം ഉള്ളപ്പോഴും ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും എടുത്തുചാട്ടം കാണിക്കാം സ്വാഭാവികം.

എന്നാൽ അലീനയെ പഴിപറഞ്ഞു നടക്കുകയോ ഇന്ന് സമൂഹത്തിൽ നടക്കുന്നതുപോലെ പ്രണയിച്ചവളെ ആസിഡ് ഒഴിച്ച് അപകടപ്പെടുത്തുകയോ ഒന്നുമല്ല ചെയ്തത് . മനസിലാക്കാൻ സാധിക്കില്ലെങ്കിൽ ഒന്നിച്ചു പോകേണ്ട എന്ന് മാത്രമാണ് അമ്പാടി പറഞ്ഞത്. അത് തിരുത്താവുന്ന മെസേജ് തന്നെയാണ് .

about ammayariyathe

More in Malayalam

Trending

Recent

To Top