Malayalam
‘അവാര്‍ഡുകളില്‍ തിളങ്ങി..,’ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനു ലഭിച്ച അവാര്‍ഡുകള്‍ മോഹന്‍ലാലിനെ കാണിച്ച് ആന്റണി പെരുമ്പാവൂര്‍
‘അവാര്‍ഡുകളില്‍ തിളങ്ങി..,’ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനു ലഭിച്ച അവാര്‍ഡുകള്‍ മോഹന്‍ലാലിനെ കാണിച്ച് ആന്റണി പെരുമ്പാവൂര്‍
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, മികച്ച വിഎഫ്എക്സിന് പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ത്ഥിനും അവാര്‍ഡ് ലഭിച്ചിരുന്നു. ഇതിനു പുറമേ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സുജിത്ത് സുധാകരനും വി സായ്ക്കും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന് കിട്ടിയ അവാര്‍ഡ് മോഹന്‍ലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ചിത്രത്തിനുള്ള അവാര്‍ഡ് മരക്കാര്‍ അറബിക്കടലിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവാരും സംവിധായകന് പ്രിയദര്‍ശനുമാണ് ഏറ്റുവാങ്ങിയത്.
മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പം ഇങ്ങനെ ഒരു ഡ്രീം പ്രൊജക്റ്റില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായതില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേസമയം, മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം എലോണ്‍ ആണ്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രവും നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദന് രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
