Connect with us

അമ്മയില്‍ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂര്‍

Malayalam

അമ്മയില്‍ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂര്‍

അമ്മയില്‍ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ അമ്മയില്‍ അംഗത്വമെടുത്തു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങള്‍ ആശിര്‍വാദിന്റെതായിട്ടുണ്ട്. നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ ചെറിയ റോളുകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിരുന്നു.

കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി അഭിനയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top