നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി നായര്‍. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലാണ് അഞ്ജലി ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത്.
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി പറഞ്ഞത്. കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു.
താന്‍ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് തന്നെ കാണുമ്പോള്‍ അമ്മ എന്നുള്ള ഫീല്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലെ തോന്നി.
പിന്നെ നമ്മള് ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവര്‍ത്തകരുമല്ലെ. അവര്‍ക്ക് താന്‍ ചെയ്താല്‍ നന്നാകും എന്ന് തോന്നിക്കാണുമല്ലോ. പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാന്‍ താല്പര്യമുള്ള വ്യക്തിയാണ് താന്‍ എന്നും അഞ്ജലി പറയുന്നുണ്ട്.
രാജീവ് രവിയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം. വിനായകന്, ഷോണ്‍ റോമി, മണികണ്ഠന് ആചാരി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....