16 ഇന്റര്‍വ്യൂകള്‍…, വേദനയും സഡേഷന് മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോയി; ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പ്രതികരണവുമായി നടന്റെ സഹോദരന്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി പ്രേക്ഷക പ്രീതി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ ദിവസം താരം നല്കിയ ഒരു അഭിമുഖം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.
വെയില് എന്ന സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ ടോം ചാക്കോ നല്കിയ ഇന്റര്‍വ്യൂ ആയിരുന്നു ഇത്തരത്തില്‍ പ്രശ്നം സൃഷ്ടിച്ചത്. പ്രധാനമായും മദ്യപിച്ചിട്ടാണ് ഷൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തത് എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ സംഭവത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ സഹോദരന് ജോ ജോണ്‍ ചാക്കോ.
തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷൈനിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് ആണ് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് വെയില് സിനിമക്ക് വേണ്ടി ഇന്റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ അവിടെ ഒരു ഇന്റര്‍വ്യുവിന് പകരം 16 ഇന്റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.
വേദനയും സഡേഷന് മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സമ്പവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങളായി സനൽകുമാർ ശശിധരനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സനൽകുമാർ ശശിധരന്റെ...