വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായാണ് അനിഖ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
അനിഖ പുതിയതായി നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും താരം ആ അഭിമുഖത്തില്‍ പങ്ക് വെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചോദ്യത്തില്‍ ഫേസ്ബുക്ക് ഒക്കെ ഇപ്പോള്‍ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത് എന്നാണ് താരം മറുപടി നല്‍കിയത്.
താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും അനിഖ വ്യക്തമാക്കി. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് മമ്മൂക്കയോടൊപ്പം നാല് സിനിമ ചെയ്തിട്ടുള്ളതിനാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് അനിഖ പറഞ്ഞത്.
മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തമിഴില്‍ അജിത്തിനൊപ്പവും രണ്ട് സിനിമകളില്‍ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...