Malayalam
ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു, അന്ന് അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീല്‍ ചെയ്യാന്‍ സാധിച്ചു; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി അമൃതയുടെ അമ്മ
ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു, അന്ന് അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീല്‍ ചെയ്യാന്‍ സാധിച്ചു; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി അമൃതയുടെ അമ്മ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അമൃതയുടെ അമ്മ പങ്കുവെച്ച ഒരു കുറ്റബോധത്തിന്റെ കഥയണ്. ജീവിതത്തില്‍ കുറ്റബോധ തോന്നി വര്‍ഷങ്ങളോളം സങ്കടപ്പെട്ടിരുന്നതിനെ കുറിച്ചാണ് ലൈല പറയുന്നത്. ചെയ്യാത്ത കുറ്റത്തിന് എന്റെ മകളെ ഞാന്‍ വിഷമിപ്പിച്ചപ്പോഴാണ് അന്ന് ഞാന്‍ കാരണം സുഹൃത്ത് അനുഭവിച്ച വേദനയെ കുറിച്ച് മനമസ്സിലായതെന്നും അമൃതയുടെ മാതാവ് പറയുന്നു. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ,
‘എനിക്ക് 10 വയസ്സുള്ളപ്പോള്‍ സംഭവിച്ച കഥയാണിത്. കഥയുടെ പേര് കുറ്റബോധം. എനിക്ക് പത്തു വയസും കൂട്ടുകാരിക്ക് എട്ടു വയസ്സും. മനോഹരമായ ഒരു ഗ്രാമത്തിലാണ് നടക്കുന്നത്. അന്ന് തന്റെ കഴുത്തില്‍ അതിമനോഹരമായ ഒരു മുത്തുമാലയുണ്ടായിരുന്നു. ആ മാല അമ്മ എനിക്ക് ഇടാന്‍ തരില്ലായിരുന്നു. ഒരിക്കല്‍ കൂട്ടുകാരി ചോദിച്ചു. ഞാന്‍ അത് കൊടുത്തു. ന്നാല്‍ തിരികെ വാങ്ങിയതിനെ കുറിച്ച് ഓര്‍മിച്ചില്ല. പിന്നീട് താനും അവളും അത് മറന്നുപോയെന്നും ഒരു ദിവസം പെട്ടന്ന് അതോര്‍മ്മയില്‍ വന്നു. ആ മാല അവിടെ ഇവല്ലായിരുന്നു.
ഞാന്‍ അവളുടെ വീട്ടിലേയ്ക്ക് പോയി. അതൊരു രാത്രിയായിരുന്നു. അവള്‍ മാലയെടുത്തുവെന്ന് ഞാന്‍ ഉറച്ച് പറഞ്ഞു. അവളെ കള്ളിയാക്കി മാറ്റുന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാല്‍ അവള്‍ മാല എടുത്തില്ലെന്ന് ഉറച്ച് പറയുന്നുണ്ട്. തൊട്ട് അടുത്ത ദിവസം കുളിക്കാന്‍ പോയപ്പോള്‍ ആ മാല തനിക്ക് തിരികെ കിട്ടി എന്നാല്‍ അന്ന് ഞാന്‍ വിശ്വസിച്ചത്, അവള്‍ ആരും അറിയാതെ അവിടെ കൊണ്ട് ഇട്ടതെന്നാണ്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്റെ കല്യാണം കഴിഞ്ഞു. എങ്കിലും ഈ സംഭവം എന്റെ മനസ്സില്‍ മായതെ കിടന്നുിരുന്നു,. പിന്നീട് സുഹൃത്തിനെ കണ്ടില്ല. ജീവിതം മുന്നോട്ട് പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും അവളെ കാണണം മാപ്പു ചോദിക്കണമെന്ന വേദന മനസ്സില്‍ ഉണ്ടായി.
അങ്ങനെ ഒരു ദിവസം കൂട്ടുകാരി നാട്ടില്‍ എത്തി എന്ന വിവരം അറിഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ നാട്ടില്‍ എത്തി. അവളെ കണ്ടു, രണ്ടുപേരുടെയും കണ്ണുകള്‍ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ ആ പഴയ സംഭവത്തെകുറിച്ച് മേഴ്‌സി എന്ന എന്റെ കൂട്ടുകാരിയോട് ഞാന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിനു ഞാന്‍ അവളോട് മാപ്പു പറയുകയും ചെയ്തു. ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു.
നീ അന്ന് അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീല്‍ ചെയ്യാന്‍ സാധിച്ചു എന്നൊക്കെയും ഞാന്‍ അവളോട് പറഞ്ഞു അവള്‍ എന്നെ ആശ്വസിപ്പിച്ചു എങ്കിലും, പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കുന്നതും ചെയ്യാത്ത തെറ്റുകള്‍ക്ക് ഒരാളെ കുറ്റപ്പെടുത്തുന്നതും തെറ്റാണ്. ഒന്നും മനസില്‍ വയ്ക്കാതെ എല്ലാം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കണം അങ്ങനെയാണെങ്കില്‍ സുഹൃത് ബന്ധം നീണ്ട കാലങ്ങള്‍ നിലനില്‍ക്കുമെന്നും” ലൈല വീഡിയോയില്‍ പറയുന്നു
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്ത തെറ്റിന് ക്ഷമ ചോദിച്ച അമൃതയുടെ അമ്മയുടെ മനസ് വലുതാണെന്നണ് ആരാധകര്‍ പറയുന്നത്. ഇത്രയും വര്‍ഷം അത് ഓര്‍ത്ത് വച്ച് ക്ഷമ ചോദിച്ച ആ നല്ല മനസിന് നമസ്‌കാരം, കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും ആരാധകര്‍ പറയുന്നു.
