Malayalam
ഇപ്പോഴും തന്നെ അംഗീകരിക്കാത്തത് ആ കാരണത്താല്‍; തന്നെ മോശം പറയുന്നതു വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ
ഇപ്പോഴും തന്നെ അംഗീകരിക്കാത്തത് ആ കാരണത്താല്‍; തന്നെ മോശം പറയുന്നതു വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാലയുടെ വിവാഹശേഷം തന്റെ പേരില്‍ വന്ന കമന്റുകളെ കുറിച്ച് പറയുകയാണ് താരം. തന്റെ പേരില്‍ വരുന്ന കമന്റുകളൊന്നും താന്‍ ഗൗരവ്വമായി എടുക്കുന്നില്ലെന്നാണ് ഗായിക പറയുന്നത്. തന്റെ പേജിലൂടെ മോശം കമന്റിടുന്നത് വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ എന്നാണ് അഭിമുഖത്തിലൂടെ അമൃത സുരേഷ് പറയുന്നത്.മോശം കമന്റിടുന്നവരെ കുറിച്ച് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയും അമൃത പറയുന്നുണ്ട്. ‘
‘ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ട്് മാത്രമാണ് എന്റെ ചെറുത്ത് നില്‍പ്പിനെ കുറിച്ചും ധൈര്യത്തെ കുറിച്ചുമൊക്കെ പലരും ചര്‍ച്ച ചെയ്യുന്നത്. എന്നെ പോലെ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. എന്നെക്കാള്‍ ഒരുപോട് വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന നിരവധി പേരുണ്ടാകും. അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായി നില്‍ക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അല്ലാതെ എന്നില്‍ അസാധാരണമായി ഒന്നും ഇല്ല. എന്നെക്കാളേറെ പ്രതിസന്ധികള്‍ അനുഭവിച്ച ആള്‍ ഉണ്ടാകും’.
‘അവര്‍ ആരും പക്ഷേ പ്രശസ്തര്‍ അല്ലാത്തത് കൊണ്ടാണ് ആരാലും അറിയപ്പെടാതെ പോകുന്നത്. എന്റെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന ഒരുപാട് സ്ത്രീകള്‍ അവരുടെ അവസ്ഥ വിവരിച്ച് കൊണ്ട് എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. ഞാന്‍ ഒരുപാട് മാറി എന്ന് പലരും പറയുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും പെട്ടെന്ന് ഉണ്ടായതല്ല. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ യിലൂടെയാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. ആ ഷോ യില്‍ ഞാന്‍ കണ്ട എന്നെയാണ് ഇപ്പോഴും പലരും മനസില്‍ വരച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരില്‍ നിന്നും മായാത്തത് കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്തത്.
റിയാലിറ്റി ഷോ കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തോട് അടുക്കുകയാണ്. ഇത്രയും വര്‍ഷത്തിനിടയിലാണ് എന്നില്‍ മാറ്റങ്ങളുണ്ടായതെന്ന് അമൃത പറയുന്നു. അതൊക്കെ മനുഷ്യ സഹജമല്ലേ. ഞാന്‍ മനഃപൂര്‍വ്വമായി എന്നില്‍ പ്രത്യേകിച്ചൊരു വ്യത്യാസവും വരുത്തിയിട്ടില്ല. പ്രായം കൂടുംതോറും നമുക്ക് ഉയരം കൂടുന്നതും മുടി വളരുന്നതുമെല്ലാം സ്വഭാവികമല്ലേ. അന്നത്തെ ആ മുഖം മനസില്‍ വച്ചിട്ട് ഇപ്പോഴത്തെതുമായി താരതമ്യം ചെയ്ത് അമൃത ഒരുപാട് മാറി പോയല്ലോ എന്ന് പലരും ചോദിക്കുന്നു. ഇതിനൊക്കെ ഞാന്‍ എന്ത് ഉത്തരമാണ് പറയേണ്ടതെന്നും’ അമൃത ചോദിക്കുന്നു.
2007 ലായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ അമൃത സുരേഷ് കരിയര്‍ ആരംഭിക്കുന്നത്. സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അവിടെ നിന്നും നടന്‍ ബാലയുമായി ഇഷ്ടത്തിലായി. 2010 ല്‍ വിവാഹിതയാവുകയും ചെയ്തു. 2012 ല്‍ ഒരു മകളും ജനിച്ചു. ശേഷം 2015 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരിലൊരു മ്യൂസിക് ബാന്‍ഡ് കൂടി അമൃത ആരംഭിക്കുന്നത്. വിദേശത്തും മറ്റുമൊക്കെ പ്രോഗ്രാം അവതരിപ്പിച്ച് താരസഹോദരിമാര്‍ ശ്രദ്ധേയമായി. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും സഹോദരിമാര്‍ ഒരുമിച്ച് എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ അമൃത എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.
