Connect with us

കൂടെവിടെയിൽ നിന്നും റൈറ്റർ മാമൻ ഔട്ട് ; “ഋഷ്യ സീൻ” ഇല്ലാത്ത നിരാശയിൽ ഒരു ആരാധിക ചെയ്‌ത അടിപൊളി പണി ; ഇതൊന്നു കാണേണ്ടതുതന്നെ!

Malayalam

കൂടെവിടെയിൽ നിന്നും റൈറ്റർ മാമൻ ഔട്ട് ; “ഋഷ്യ സീൻ” ഇല്ലാത്ത നിരാശയിൽ ഒരു ആരാധിക ചെയ്‌ത അടിപൊളി പണി ; ഇതൊന്നു കാണേണ്ടതുതന്നെ!

കൂടെവിടെയിൽ നിന്നും റൈറ്റർ മാമൻ ഔട്ട് ; “ഋഷ്യ സീൻ” ഇല്ലാത്ത നിരാശയിൽ ഒരു ആരാധിക ചെയ്‌ത അടിപൊളി പണി ; ഇതൊന്നു കാണേണ്ടതുതന്നെ!

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പരയായ കൂടെവിടെ ഇപ്പോൾ രണ്ടാഴ്ചയായി വലിയ വിമർശനങ്ങളിലൂടെയാണ് കടന്നുപോകുന്നത് . എന്നാൽ, കരിപ്പെട്ടി സാബു ഒരു വലിയ ആശ്വാസമായിട്ടെത്തിയിട്ടും ഉണ്ട്. ജനപ്രീതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പര, അതുംപോരാത്തതിന് സ്ഥിരം കാണിക്കുന്ന കുടുംബ ബന്ധങ്ങളുടെ ക്ളീഷേ ഒഴുവാക്കി ഒരു നല്ല കാമ്പസ് സ്റ്റോറി… അങ്ങനെയായിരിക്കണം നിങ്ങളെല്ലാവരും കൂടെവിടെയുടെ സ്ഥിരം പ്രേക്ഷകർ ആയത്..

എന്നാൽ, ഇപ്പോൾ നമ്മുടെ ഋഷിയെക്കുറിച്ച് ആരാധകർ പറയുന്നതെല്ലാം പരാതികളാണ്. ഋഷിയെ കണ്ണും പൂട്ടി ന്യായീകരിക്കുന്നില്ല . എങ്കിലും ആദ്യം മുതലുള്ള ഋഷിയെ നിങ്ങൾ ഒന്ന് ഓർത്തുനോക്കിക്കെ… ഒരുതരി പോലും സ്നേഹം കിട്ടാതെ റാണിയമ്മയുടെ ചൊൽപ്പടിയ്ക്ക് വളർന്ന ബാല്യം. അതുകൊണ്ടുതന്നെ ഒരു തരിപോലും മറ്റുള്ളവരെ സ്നേഹിക്കാത്ത ഋഷി ആയിരുന്നില്ലേ ആദ്യം. മിത്രയെ ആദ്യം ഋഷി അവഗണിക്കുന്നതൊക്കെ ഓർത്തുനോക്കുമ്പോഴാണ് അതുപോലെ ഒന്നും ഇപ്പോൾ ഋഷി ചെയ്യുന്നില്ലല്ലോ എന്ന് ചിന്തിച്ചുപോകുന്നത്.

സൂര്യയെ പോലും ആദ്യം കാണുമ്പോൾ എന്തൊരു ദേഷ്യമായിരുന്നു. അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ട ഒരു മകന്റെ അവസ്ഥ. എന്നാൽ, സൂര്യയെ അടുത്തറിയുമ്പോഴും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തനിച്ച് മുന്നേറുന്ന ഒരു മിടുക്കി പെൺകുട്ടിയായി സൂര്യയെ തിരിച്ചറിയുമ്പോഴും നമ്മുടെ ഋഷി അതിശയിക്കുകയാണ്.

അതിഥി ടീച്ചർ മിസ്സിംഗ് ആകുന്ന സമയത്ത് സൂരജിന്റെ ഓഫീസിൽ ഒരു രാത്രി സൂര്യയും ഋഷിയും ഒന്നിച്ചെത്തുന്നു. അന്ന് ഇരുട്ടിയതുകൊണ്ട് സൂര്യയെ ഋഷി കൊണ്ടുപോകാമെന്നും പറഞ്ഞ് വിളിക്കുകയും അവിടെവച്ച് അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞ് ധൈര്യത്തോടെ സൂര്യ പോകുമ്പോഴാണ് കരിപ്പെട്ടി സാബു അവർക്കിടയിൽ വില്ലനായി അവതരിക്കുന്നത്. എന്നാൽ, അയാൾ അവിടെ എത്തിയതോടെ അവർക്ക് രണ്ടുപേർക്കും ഒന്നിക്കാൻ സാധിച്ചു.

അതായത് കാറിൽ ഒന്നിച്ചു യാത്ര ചെയ്തത്… അതിനിടയിൽ പോലും സൂര്യയുടെ സ്മാർട്ട്നെസ് ആണ് ഋഷി ശ്രദ്ധിച്ചത്. സ്നേഹിക്കുന്നവരെയും വെറുക്കുന്നവരെയും തരം തിരിച്ചു മനസിലാക്കാൻ തനിക്ക് നല്ല കഴിവാണ് എന്നൊക്കെ ഋഷി അന്ന് പറഞ്ഞിരുന്നു.

അവിടെ മൊട്ടിട്ടു തുടങ്ങിയ ഋഷിയുടെ സൂര്യയെ കുറിച്ചുള്ള ചിന്തകൾ പതിയെ പൂത്തുലയുകയായിരുന്നു. പിന്നീട് പിറന്നാളിന് തനിക്ക് വേണ്ടി സൂര്യ കരുതിവച്ച , താൻ പുച്ഛത്തോടെ അവഗണിച്ച ആ സമ്മാനം ഋഷിയ്ക്ക് കിട്ടുന്നതും… അത് ചേർത്തുപിടിച്ച് ഋഷി അന്ന് രാത്രിയിരിക്കുന്നതുമൊക്കെ ഋഷിയിലാണ് ആദ്യം പ്രണയം ഉണ്ടായതെന്ന് ഉറപ്പാണ്.

പിന്നെപ്പോഴാണ്, ഋഷിയുടെ മനസ്സിൽ തന്നോട് പ്രണയം മൊട്ടിടുന്നത് സൂര്യ തിരിച്ചറിഞ്ഞത്.. അതെന്തായാലും സൂരജ് ഇടയ്ക്ക് കയറിയതോടെയാണ്. സൂരജിനെയും സൂര്യയെയും പതിവായി ഒന്നിച്ചുകാണാൻ തുടങ്ങിയപ്പോൾ ഋഷിക്ക് അത് സംശയമായി, കുശുമ്പാണെന്നും പറയാം.. കലിപ്പൻ ഋഷി അല്ല, കുശുമ്പൻ ഋഷി ആണ് എന്ന് നമ്മുടെ സൂര്യ പറയുന്നുമുണ്ട്.

ഒരു ദിവസം സൂര്യ കോളജിൽ വരുന്നതും അതിനു പിന്നിലായി പോലീസ് ജീപ്പ് കണ്ടതും ചേർത്തുപിടിച്ച് ഋഷി നമ്മുടെ സെക്യൂരിറ്റി ജോസേട്ടനോട് “സൂര്യ പോലീസ് വണ്ടിയിലാണോ വന്നത്” എന്ന് ചോദിക്കുന്നുണ്ട്. അല്ലെന്ന് ജോസേട്ടൻ പറയുമ്പോൾ ഋഷിയുടെ മുഖത്തുവന്ന സമാധാനവും സംശയിച്ചതിൽ തോന്നിയ ചമ്മലും ജോസേട്ടൻ എന്താണ് സാറെ.. എന്ന് ചോദിക്കുമ്പോഴുള്ള കള്ളതരുമൊക്കെ നിങ്ങൾക്ക് ഓർമ്മകാണുമല്ലോ… ?

ഈ സംഗതി സൂര്യയോട് ജോസേട്ടൻ പറയുമ്പോഴാണ്.. സൂര്യ ഋഷിയെ സംശയിക്കുന്നത്. അതായത് ഋഷി സാർ എന്തിനാണ് തന്നെ ഇങ്ങനെ ശ്രദ്ധിക്കുന്നത് എന്ന ചിന്ത സൂര്യയിൽ വന്നു… അതെ സമയം സൂര്യയെ കൂട്ടുകാരികൾ കളിയാക്കുന്നുമുണ്ടായിരുന്നു.

പിന്നെ സ്വപ്നത്തിലല്ലാതെ സൂര്യ സാരിയൊക്കെയുടുത്ത് വീഴാൻ പോയതും ഋഷി സൂര്യയെ പിടിക്കുന്നതും സിന്ദൂരം ഷർട്ടിൽ പറ്റിയത് രാത്രി തലോടിക്കൊണ്ടിരിക്കുന്നതും ഒക്കെ നല്ല അടിപൊളി സീൻ മാത്രമല്ല അവരുടെ പ്രണയം കൂടിയാണ്..

ഫാൻ കറക്കുന്നപോലെയല്ലേ ഋഷി അന്ന് സൂര്യയെ എടുത്തു കറക്കിയത്..

അതും കഴിഞ്ഞ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായി രണ്ടുപേരും മൂന്ന് ദിവസമാണ് കാട്ടിൽ അകപ്പെട്ടു കിടന്നത്. അതിനിടയിലും അവരുടെ അടിപൊളി റൊമാൻസ് റൈറ്റർ മാമൻ വാരിവിതറി.. അന്നൊന്നും റൈറ്റർ മാമന് ഒരു ചമ്മലുമില്ലായിരുന്നു. ഇപ്പോഴാണെങ്കിലോ എന്തൊരു പിശുക്കാണ് ഒരു റൊമാന്റിക് സീൻ എഴുതാൻ …

പിന്നീട് കോളേജ് ടൂർ സൂരജിന്റെ പേരിൽ കുളമായെങ്കിലും അതിനു ശേഷം സൂര്യയും ഋഷിയും ഒന്നിച്ചു കാറിൽ പോകുന്ന അവസരം ഉണ്ടാകുന്നുണ്ട്. അതിൽ സൂര്യ ഋഷിയുടെ പേഴ്സിൽ താൻ വരച്ചുകൊടുത്ത ഋഷിയുടെ ചിത്രവും കണ്ടു.

അതുകണ്ട സൂര്യ അതിശയത്തോടെ…, “എന്നോട് ഇത്രയ്ക്ക് ഇഷ്ടമാണോ സാറിന്? അതോ ഈ പടം വരച്ച ചിത്രകാരിയോടുള്ള വെറും കൗതുകമോ ? എന്നാണ് ചിന്തിച്ചത്.

അന്ന് ആ യാത്രയിൽ രണ്ടുപേരും കൂടി കുറച്ചു ഫിലോസഫിക്കലായി പ്രണയം അറിയിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ, രണ്ടെണ്ണവും ഈഗോ കണ്ടുപിച്ചതിന്റെ ഉസ്താദുമാരായതുകൊണ്ട് ഒരുകാര്യവും പറഞ്ഞില്ല..

ഇങ്ങനെ പറയാതെ അറിയാതെ ഇവരുടെ പ്രണയം കുറെയായി കടന്നുപോകുകയാണ്. അപ്പോഴാണ് അവർക്കിടയിലേക്ക് മിത്ര എത്തുന്നതും പിന്നെ ഒരു വലിച്ചുനീട്ടൽ ഹോസ്റ്റൽ പ്രശ്നം ഉണ്ടാകുന്നതും. ഹോസ്റ്റൽ പ്രശ്നം അവസാനിച്ചപ്പോൾ അതിഥി ടീച്ചർ എത്തുകയും സൂര്യ വീണ്ടും ഹോസ്റ്റലിൽ നിന്നും ടീച്ചറുടെ കൂടെ താമസമാക്കുകയും ചെയ്തു.

ഇതൊക്കെ അറിഞ്ഞുവച്ച് സൂര്യയെ കാണാൻ ഋഷി വന്ന എപ്പിസോഡുകൾ ഇന്നും റിപ്പീറ്റ് അടിച്ചുകാണുന്ന കൂടെവിടെ പ്രേക്ഷകരായിരിക്കും നിങ്ങൾ… അമ്മയുടെ അടുത്തുതന്നെ സൂര്യ വന്നപ്പോൾ ഋഷി ഒരുപാട് സന്തോഷിച്ചു. ഇനിയിപ്പോൾ ഇടയ്‌ക്കിടെ കാണാൻ പോകാം… അങ്ങനെ പ്രണയം പറയാതെ അവർ പ്രണിയിച്ചു തുടങ്ങിയിരുന്നു.

ആ മതില് ചാടി നോക്കി സൂര്യയെ കണ്ട ഋഷി ഇന്നും കാണാൻ തോന്നുന്ന കാഴ്ചയാണ്.. അതുകണ്ടപ്പോൾ അവർ തമ്മിലുള്ള പ്രണയം പരസ്പരം അറിയിച്ചിരുന്നുവോ ? എന്നൊന്ന് ഞാൻ സംശയിച്ചു. അറിയിച്ചില്ല.. ഇത്രയൊക്കെയായിട്ടും ഇവരെന്താണ് മനസിലാക്കാത്തത്?

ഇപ്പോഴാണെങ്കിൽ സൂര്യയതും ഋഷിയും കാണുന്ന ഒരു സീൻ പോലുമില്ല. അറ്റ്ലീസ്റ്റ് വഴക്കടിക്കുന്ന സീനാണെങ്കിലും മതിയായിരുന്നു…
എന്നാൽ ഇതിനിടയിൽ പ്രോമോയുടെ താഴെയുള്ള കമന്റ വായിച്ചു ചിരിച്ചപ്പോൾ ഒരു നല്ല കഥ കിട്ടി. നയന താര എന്ന കുട്ടിയുടെ എഴുത്തിങ്ങനെയാണ്, “

“ബാക്കി സീൻ ഒക്കെ ചേട്ടൻ എഴുതുന്ന സ്ഥിതിക്ക് ഋഷിയ സീൻസ് ഇനി നമുക്കെഴുതാം..
അവധി ദിവസമായതുകൊണ്ട് സൂര്യയെ കാണാൻ മറ്റു വഴികൾ ഇല്ലായിരുന്നു.. തന്നെ കാണണമെന്നും മിണ്ടണമെന്നും അവൾക്കും ഉണ്ടാവില്ലേ.. എന്തായാലും നാലു മണി വരെ ലൈബ്രറി ഉണ്ട്.. വരാതിരിക്കില്ല.. ഋഷി ഓർത്തു.. മിത്ര അടുത്ത ടേബിളിൽ ഉണ്ട്.. പുറത്തിറങ്ങി ഒന്ന് വിളിച്ചു നോക്കിയാലോ…

ഇന്നും നാളെയും അവധിയാണ്… സാറിപ്പോൾ എവിടെ ആയിരിക്കും.. ഒരു മെസ്സേജ് പോലും ഇല്ല.. ഓർത്തു.. സൂര്യ എന്താ ആലോചിക്കുന്നത്.. ടീച്ചർ ഡ്രൈവിങ്ങിനിടയിൽ ചോദിച്ചു… അത് ടീച്ചർ.. നമ്മൾ പോവുന്നത് മാളിയേക്കൽ വീടിന്റെ വഴി ആണോ.. അതെ… അവളുടെ കണ്ണുകൾ തിളങ്ങി.. ഇവിടെ എവിടേലും കാണുമോ.. അവളുടെ കണ്ണുകൾ തിരഞ്ഞു… ഇല്ല.. സങ്കടം തോന്നി…
വാട്സാപ്പിൽ എന്തോ മെസ്സേജ് വന്ന ശബ്ദം കേട്ടു നോക്കി.. ഋഷിസാർ!! “where the hell are you Surya? “
എന്ത് മറുപടി അയയ്ക്കണമെന്ന് അറിയാതെ അവളിരുന്നു.. പിന്നെ ആ മുഖത്ത് എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ ഒരു പുഞ്ചിരി വിരിഞ്ഞു…

ഓക്കെ.. ബാക്കി നാളെ.. എന്നും പറഞ്ഞാണ് നയന എഴുതി നിർത്തിയിരിക്കുന്നത്. ബാക്കി എഴുതാൻ മറ്റ് ആരാധകരും പറഞ്ഞിട്ടുണ്ട്… ഇത് ആ റൈറ്റർ മാമൻ കാണട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..

about koodevide special

Continue Reading
You may also like...

More in Malayalam

Trending

Recent

To Top