Malayalam
‘ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക’; ബാലയ്ക്കുള്ള മറുപടിയാണോ!?; വൈറലായി അമൃതയുടെ ചിത്രങ്ങളും ക്യാപ്ഷനും
‘ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക’; ബാലയ്ക്കുള്ള മറുപടിയാണോ!?; വൈറലായി അമൃതയുടെ ചിത്രങ്ങളും ക്യാപ്ഷനും
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസവും അമൃത പങ്കുവെച്ച പോസ്റ്റിനു താഴെയും വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഏറ്റവും പുതിയതായി ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ടിന്റെ ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരുന്നത്. വര്‍ക്കൗട്ട് മാത്രമല്ല കളരി കൂടി താരം അഭ്യസിക്കുന്നുണ്ടെന്നത് പുത്തന്‍ ഫോട്ടോസില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അതേസമയം പുതിയ ചിത്രത്തിന് അമൃത നല്‍കിയ ക്യാപ്ഷനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍.
‘ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക’ എന്നായിരുന്നു പുതിയ ഫോട്ടോയ്ക്ക് ക്യാപ്ഷനായി അമൃത നല്‍കിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അമൃതയുടെ ചിത്രം വൈറലായി. ഒപ്പം ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തിയാണോ അമൃത ഇങ്ങനൊരു ക്യാപ്ഷന്‍ ഇട്ടതെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ബാലയ്ക്കുള്ള മറുപടിയാണോ ഇത് എന്നു തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ പ്രിയഗായികയ്ക്ക് പിന്തുണ നല്‍കി കൊണ്ടും മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.
അമൃതയുടെ ഭര്‍ത്താവും നടനുമായ ബാല അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്. ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവെച്ചതിനൊപ്പം ബാല എഴുതിയ അടിക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. താന്‍ നിശബ്ദനായിരിക്കുന്നത് ഭയപ്പെട്ടത് കൊണ്ടല്ലെന്ന് പറഞ്ഞുള്ള ബാലയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയാക്കപ്പെട്ടു. പോസ്റ്റിന് താഴെ വന്ന കമന്റുകളെല്ലാം അമൃതയുമായി ബന്ധപ്പെട്ടതായിരുന്നു. അതുപോലെ തന്നെ മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിച്ച് കൊണ്ടുള്ള എഴുത്തിന് താഴെയും നിരവധി വിമര്‍ശനങ്ങളാണ് വന്നത്.
ബാലയുമായി വേര്‍പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയെങ്കിലും അമൃത ബിഗ് ബോസില്‍ പോയതോട് കൂടിയാണ് അതൊക്കെ വിമര്‍ശനമായി മാറിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമാണ് അമൃത പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തെത്തിയ ഇരുവരും അവസാനം വരെ ഗംഭീര പ്രകടനം കാഴ്ച വെച്ചു. സഹമത്സരാര്‍ഥികളുമായിട്ടുള്ള തര്‍ക്കങ്ങളും മറ്റ് പ്രശ്നങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയും ആഘോഷമാക്കി.
പിന്നാലെ താരസഹോദരിമാര്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കും ഉണ്ടാവുന്നത് പതിവായി. അമൃതയുടെ സഹോദരി അഭിരാമി സുരേഷിനെതിരെ ബോഡിഷെയിമിങ്ങ് വരുന്നതും പതിവായിരുന്നു. അടുത്തിടെ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി അഭിരാമി എത്തിയതും ശ്രദ്ധേയമായി. ഇപ്പോള്‍ അമൃതയും തന്റെ പോസ്റ്റിന് താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്ക് കിടിലന്‍ മറുപടിയാണ് കൊടുക്കാറുള്ളത്.
