Connect with us

തനിക്ക് നേരത്തെ അറിയാമായിരുന്നു, ബിഗ് ബോസിലെ ഫേക്ക് അയാളായിരുന്നു; വെളിപ്പെടുത്തലുമായി റിതു മന്ത്ര

Malayalam

തനിക്ക് നേരത്തെ അറിയാമായിരുന്നു, ബിഗ് ബോസിലെ ഫേക്ക് അയാളായിരുന്നു; വെളിപ്പെടുത്തലുമായി റിതു മന്ത്ര

തനിക്ക് നേരത്തെ അറിയാമായിരുന്നു, ബിഗ് ബോസിലെ ഫേക്ക് അയാളായിരുന്നു; വെളിപ്പെടുത്തലുമായി റിതു മന്ത്ര

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

മണിക്കുട്ടന്‍, സായി വിഷ്ണു, ഡിപംല്‍ എന്നിവര്‍ക്കൊപ്പം റംസാന്‍, അനൂപ് എന്നിവരായിരുന്നു ടോപ്പ് ഫൈവില്‍ എത്തിയത്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി എട്ട് പേരായിരുന്ന ഇക്കുറി ഫിനാലെയില്‍ എത്തിയത് കിടിലന്‍ ഫിറോസ്, ഋതു മന്ത്ര നോബി എന്നിവരായിരുന്നു ഇത്. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളായിരുന്നു ഇവര്‍. ഇവരുടെ പേരുകളും ടോപ്പ് ഫൈവില്‍ പ്രതരിച്ചിരുന്നു. ഫൈനല്‍ ഫൈവില്‍ എത്തിയില്ലെങ്കിലും മികച്ച ആരാധകരെ സ്വന്തമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

ബിഗ്ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിതു മന്ത്ര. മികച്ച പ്രകടനം ആയിരുന്നു താരം ഷോയില്‍ കാഴ്ചവെച്ചത്. പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്ത മുഖമായിട്ട് കൂടി തന്റേതായ ശൈലിയിലൂടെ ഫൈനല്‍ വരെയെത്താന്‍ താരത്തിനായി. ഇപ്പോഴിത ബിഗ് ബോസ് ഷോ ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഋതു.

ബിഗ് ബോസ് ഷോയില്‍ നിന്ന് പഠിച്ച ഒരു പാഠമാണ് ക്ഷമയെന്നാണ് ഋതു പറയുന്നത്. ഒട്ടും ക്ഷമയില്ലാത്ത ഒരാളായിരുന്നു താന്‍. അവിടെയെത്തിപ്പോള്‍ ക്ഷമ പഠിച്ചു. എല്ലാം സഹിക്കാന്‍ പഠിച്ചു. അവിടുത്തെ കാര്യങ്ങളൊക്കെ നമ്മളെ അങ്ങനെ പഠിപ്പിക്കും. പിന്നെ എല്ലാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചു. ഭക്ഷണം കാര്യങ്ങളിലൊക്കെയുളള അഡ്ജസ്റ്റ്‌മെന്റ് പഠിച്ചു. പിന്നെ എവിടെ കൊണ്ട് ഇട്ടാലും ജീവിക്കാമെന്ന് പഠിച്ചതാണ് ഏറ്റവും വലിയ കാര്യമെന്നും ഋതു പറയുന്നു,

കൂടാതെ ഋതു ആര്‍മിയോടും താരം നന്ദി പറയുന്നുണ്ട്. മറ്റൊരാള്‍ തനിക്ക് ഒരുമിനിറ്റൊക്കെ ചെലവഴിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. എനിക്കൊരിക്കലും അവരെ പോലെ ആകാന്‍ സാധിക്കില്ല. മെസേജൊക്കെ ഇരുന്ന് എഴുതി വിടുന്നതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നുണ്ട്. തനിക്ക് വേണ്ടി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ഫൈറ്റ് ചെയ്തില്ലെങ്കിലും അവര്‍ ഫൈറ്റ് ചെയ്യുമായിരുന്നു എനിക്ക് വേണ്ടി.

ഡിഗ്രി കണ്ണൂരില്‍ ഡോണ്‍ബോസ്‌കോ കോളേജിലാണ് ഞാന്‍ പഠിച്ചത്, ജേണലിസം. അവിടെ വെച്ച് ഫ്രണ്ട്‌സിനോടൊപ്പമാണ് ഞാന്‍ ഫാഷന്‍ എന്ന ബോളിവിഡ് ചിത്രം കാണുന്നത്. ഇത് കാണുമ്പോ സുഹൃത്തുക്കള്‍ പറഞ്ഞു നിനക്ക് മോഡലിംഗിന് പോകാനുള്ള നീളമൊക്കെ ഉണ്ടല്ലോ ട്രൈ ചെയ്തൂടേന്ന്. എന്നാല്‍ നമ്മുടെ നാട്ടില്‍ ആ സമയത്ത് അതൊന്നും ചിന്തിക്കാന്‍ പറ്റുന്ന കാര്യമേയല്ല. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ ബംഗളൂരുവില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യാനായി പോയി.

അവിടെയെത്തി ആറ് മാസം കഴിഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നെ ഓരു ഫാഷന്‍ ഷോയ്ക്ക് കൊണ്ടുപോയി. അവന് ഒരു അവസരം ആ ഡിസൈനര്‍ കൊടുത്തു. പരിപാടിക്ക് ശേഷം ഡിസൈനര്‍മാരെ പരിചയപ്പെടാനുള്ള പാര്‍ട്ടിയില്‍ അവന്റെയൊപ്പം ഞാനും പോയി. അപ്പോഴാണ് അദ്ദേഹം എനിക്ക് നീളം ഉണ്ടല്ലോ മോഡിലിംഗിന് ശ്രമിച്ചൂടെ എന്ന് ചോദിച്ചത്.

ആദ്യം മോഡലിംഗിന് അമ്മ സമ്മതിച്ചില്ല. ഞാന്‍ മോഡലിംഗ് ചെയ്യുന്നത് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഓര ഘട്ടത്തിലും മോഡലിംഗ് നിര്‍ത്തി ജോലി ചെയ്യണമെന്ന് അമ്മ പറയുമായിരുന്നു. അമ്മ എപ്പോഴും ഡെഡ് ലൈന്‍ തരും. എന്നാല്‍ താന്‍ ഓരോ തവണയും അമ്മയോട് കാലാവധി നീട്ടി നീട്ടി ചോദിച്ചു. ചെറുപ്പം മുതലേ പാട്ട് പാടുന്ന ആളായിരുന്നു ഞാന്‍ . അമ്മയ്ക്ക് ഞാന്‍ പാട്ട് പാടുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. 2021 ആയിരുന്നു ഒടുക്കം അമ്മയെനിക്ക് അവസാന ഡെഡ് ലൈന്‍ തന്നത്. അങ്ങനെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ദൈവം സഹായിച്ച് ബിഗ് ബോസ് പോലൊരു അവസരം ലഭിച്ചത്. അമ്മ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്.

എന്നെക്കാളും അമ്മയ്ക്കാണ് ഫാന്‍സ് കൂടുതല്‍ . കാരണം അമ്മയുടെ ജീവിതം വളരെ ഇന്‍സ്പയറിംഗ് ആണ്. തനിച്ചാണ് അമ്മ എന്നെ ഇവിടെ വരെ എത്തിച്ചത്. ഒറ്റക്കായ അമ്മമാരൊക്കെ എന്റെ അമ്മയെ കാണുമ്പോള്‍ പറയുണ്ട് ഞങ്ങള്‍ക്ക് ഇതൊരു പാഠമാണെന്ന്. ആ അമ്മമാരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ മക്കള്‍ക്കും ഒരു ചാന്‍സ് കൊടുക്കൂവെന്നാണ്. തോറ്റ് പോയാലും കുഴപ്പമില്ല. പക്ഷേ ശ്രമിച്ചെന്നൊരു സന്തോഷം ഉണ്ടാകുമല്ലോ. സ്വപ്നങ്ങള്‍ ഉള്ളവരൊക്കെ അതിന് വേണ്ടി പ്രയത്‌നിക്കട്ടെ.

ബിഗ് ബോസിന് ശേഷം കരിയറും ജീവിതവും മാറിയതിനെ കുറിച്ചും ഋതു പറയുന്നു. ഷോയ്ക്ക് ശേഷം എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. കരിയറും മാറി. ബിഗ് ബോസിന് ശരിക്കും നന്ദി. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും അത് നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും എന്നെ സംബന്ധിച്ച് പബ്ലിസിറ്റി മാത്രമാണ്. ബിഗ് ബോസ് ഹൗസിലെ സഹമത്സരാര്‍ഥികളെ കുറിച്ചും ഋതു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഋതുവിന്റെ കാഴ്ചപ്പാടില്‍ ബിഗ് ബോസ് സീസണ്‍ 3 യഥാര്‍ത്ഥ ഗെയിമര്‍ കിടിലന്‍ ഫിറോസാണ്. മാനിപ്പുലേറ്റര്‍ സായി വിഷണുവിന്റെ പേരാണ് പറഞ്ഞത്. സത്യസന്ധനായ വ്യക്തിയായി മണിക്കുട്ടന്റെ പേരാണ് ഋതു പറഞ്ഞത്. വെറുതെ ചൊറിഞ്ഞിരുന്നത് പൊളി ഫിറോസെന്നാണ് താരം പറയുന്നത്. ഫെയ്ക്ക് ആരാണെന്നുള്ള ചോദ്യത്തിന് ഡിംപല്‍ ഭാലിന്റെ പേരാണ് ഋതു പറഞ്ഞത്. കാരണം ഡിംപലിനെ തനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അകത്ത് അയാള്‍ അങ്ങനെ ആയിരുന്നില്ല. കംപ്ലീറ്റ്‌ലി ഗെയിമിന്റെ ഭാഗാമായി ഫെയ്ക്ക് ആണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റൊന്നും തനിക്ക് അറിയില്ലെന്നും ഋതു കൂട്ടിച്ചേര്‍ത്തു. ലൈഫ് ടൈം ഫ്രണ്ട് നോബി ചേട്ടന്‍ ആണെന്നും ഋതു കൂട്ടിച്ചേര്‍ത്തു.

പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും ഋതു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലഡാക്കില്‍ ഒരു തെലുഗ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇനി ഹൈദരാബാദില്‍ ബാക്കി ചിത്രീകരണം. കുറേ സംഗീത സംവിധായകര്‍ ബന്ധപ്പെട്ടിരന്നു. പ്രൊജക്ടുകള്‍ സംസാരിക്കുകയാണ്, എന്നും ഋതു പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top