Malayalam
ഇതെല്ലാം മഞ്ജുവിന്റെ മധുര പ്രതികാരമാണ്; അവര്‍ പലപ്പോഴും മഞ്ജുവിനെ വില്ലത്തിയാക്കിയിരുന്നു; അമ്മയുടെ മീറ്റിംഗിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായതോടെ കമന്റുമായി ആരാധകര്‍
ഇതെല്ലാം മഞ്ജുവിന്റെ മധുര പ്രതികാരമാണ്; അവര്‍ പലപ്പോഴും മഞ്ജുവിനെ വില്ലത്തിയാക്കിയിരുന്നു; അമ്മയുടെ മീറ്റിംഗിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായതോടെ കമന്റുമായി ആരാധകര്‍
കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ് മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് കൂടി കടന്നു പോകുകയാണ്. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടന്നിരുന്നത്. പ്രസിഡന്റിനെ ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
അമ്മയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുമ്പുള്ള വര്‍ഷങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരമാണ് നടന്നിരുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് പേരാണ് മത്സരിച്ചത്.
നിരവധി താരങ്ങളാണ് അമ്മയുടെ മീറ്റിംഗിനായി എത്തിയിരുന്നത്. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു തന്നെ ആയിരുന്നു. ദിലീപ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഒരു സംഘടനയായിരുന്നു അമ്മ. മാത്രവുമല്ല കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായത് കൊണ്ടുമാണ് അമ്മയിലെ ദിലീപിന്റെ അംഗത്വം മാറ്റിയത്. എക്‌സിക്യൂട്ടീവ് അംഗത്തില്‍ നിന്ന് മാറ്റുക മാത്രമല്ല, അംഗത്വം കൂടിയില്ലാതാക്കിയതോടെ ദിലീപ് മീറ്റിംഗില്‍ ശ്രദ്ധേയനല്ലാതെയായി.
അതുപോലെ തന്നെ കാവ്യയും മീറ്റിംഗില്‍ വരാതെയായി. എന്നാല്‍ ഇക്കഴിഞ്ഞ മീറ്റിംഗില്‍ മഞ്ജു വാര്യര്‍ എത്തിയതോടെ മഞ്ജു വീണ്ടും സാറ്റാര്‍ ആയി മാറിയിരിക്കുകയാണ്. മഞ്ജുവിന്റെ മധുര പ്രതികാരമാണിതെന്നായിരുന്നു ആരാധകര്‍ പറയുന്നത്. ദിലീപിന്റെയും കാവ്യയുടെയും കുതന്ത്രങ്ങള്‍ മഞ്ജുവിനെ പലപ്പോഴും വില്ലത്തിയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു മഞ്ജുവിന്റെ പെര്‍ഫോമന്‍സ് എന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്.
മാത്രമല്ല മഞ്ജു എത്തിയതോടെ എല്ലാവരും ഓടിയെത്തുകയും സെല്‍ഫി എടുക്കുകയും ചെയ്താണ് വരവേറ്റത്. ലുക്കില്‍ വ്യത്യസ്തതകള്‍ കൊണ്ടു വരാറുള്ള മഞ്ജുവിന്റെ മീറ്റിംഗിലെ ഗെറ്റപ്പും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്.
അതേസമയം ഇപ്പോള്‍ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം. സുനന്ദ എന്ന കഥാപാത്രമായിട്ടുള്ള മഞ്ജുവിന്റെ മേക്കോവര്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ചതുര്‍ മുഖം, ലളിതം സുന്ദരം സിനിമകള്‍ നിര്‍മിച്ച് കൊണ്ട് നിര്‍മാണത്തിലേക്കും മഞ്ജു കടന്നിരിക്കുകയാണ്.
ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക് എത്തുക എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു. ‘സംവിധാനത്തേക്ക് കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇനി ചിലപ്പോള്‍ നാളെ മാറിയേക്കാം. നിര്‍മാതാവായപ്പോള്‍ പോലും ഇടയ്ക്ക് സെറ്റിലെ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ മഞ്ജുവിലെ നിര്‍മാതാവ് ഉണര്‍ന്നുവെന്ന് പറഞ്ഞ് സെറ്റിലെ മറ്റ് അംഗങ്ങള്‍ കളിയാക്കാറുണ്ട്’ മഞ്ജുവാര്യര്‍ പറയുന്നു.
ഉറ്റ ചങ്ങാതിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, പൂര്‍ണിമ എന്നിവര്‍ക്കൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങള്‍ ഇടയ്ക്ക് മഞ്ജുവാര്യര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. സിനിമാ സെറ്റുകളില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും ഈ ചങ്ങാതിമാര്‍ കോട്ടം തട്ടാതെ കൊണ്ടുനടക്കുന്നുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ഒരുമിച്ച് എത്തുന്ന സിനിമ സംഭവിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘ചിലപ്പോള്‍ സംഭവിക്കാം സംഭവിക്കാതിരിക്കാം’ എന്നിങ്ങനെ കള്ളചിരിയോടെ തൊട്ടും തൊടാതെയുമുള്ള മറുപടിയാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. എവിടെയോ പ്രതീക്ഷിക്കാമെന്ന ധ്വനിയോടെയാണ് മഞ്ജു വാര്യര്‍ സംസാരിച്ചത് എന്നതിനാല്‍ ആരാധകരും ഇപ്പോള്‍ പ്രതീക്ഷയിലാണ്.
