Malayalam
ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു; തുറന്ന് പറഞ്ഞ് അമിത്ത് ചക്കാലക്കല്‍
ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു; തുറന്ന് പറഞ്ഞ് അമിത്ത് ചക്കാലക്കല്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് അമിത്ത് ചക്കാലക്കല്‍. ഇപ്പോഴിതാ ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദിനയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും പറയുകയാണ് അമിത്ത് ചക്കാലക്കല്‍.
‘എന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ അനുഭവവം ഒന്നും തന്നെയില്ല. കാരണം 2010 കാലഘട്ടം മുതല്‍ ശ്രമിക്കുന്നതൊന്നും കിട്ടിയിരുന്നില്ല. ഏറ്റവും കൂടുതല്‍ ശ്രമിച്ചതെല്ലാം നോ ആയിട്ടാണ് വന്നിട്ടുള്ളത്. ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അങ്ങനെ വന്ന ഒരെണ്ണമാണ് ഹണീബീയിലെ കഥാപാത്രം. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദനയൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാന്‍ തുടങ്ങിതെ അങ്ങനെയാണ്’ എന്നും താരം പറഞ്ഞു.
അതേസമയം ജിബൂട്ടി എന്ന ചിത്രമാണ് അമിത് ചക്കാലക്കലിന്റെതായി പുറത്തിറങ്ങാനുള്ളത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
