Malayalam
സഹോദരന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും
സഹോദരന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. സഹോദരന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കിയിരിക്കുകയാണ് അമല പോള്‍. സഹോദരന്‍ അഭിജിത്ത് പോളിന് നല്‍കിയ സര്‍പ്രൈസ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സ്‌റ്റൈലിഷ് ലുക്കില്‍ നൃത്തം ചെയ്യുന്ന അമലയെയും വീഡിയോയില്‍ കാണാം. അല്‍ക്ക കുര്യനാണ് അഭിജിത്തിന്റെ വധു. കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അമല.
തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.
