Connect with us

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു..!? ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍; ആകാംക്ഷയോടെ ആരാധകര്‍

Malayalam

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു..!? ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍; ആകാംക്ഷയോടെ ആരാധകര്‍

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു..!? ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍; ആകാംക്ഷയോടെ ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം വരുന്നതായി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരണം നടന്നിരുന്നു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇത് കൂടാതെ മറ്റൊരു ഫീച്ചര്‍ ചിത്രത്തിനുവേണ്ടിയും മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തിന്റെ നിര്‍മ്മാണവും മമ്മൂട്ടിയാണ് നിര്‍വ്വഹിക്കുകയെന്നും ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലേ ഹൗസ് പിക്‌ചേഴ്‌സ് എന്ന ബാനറില്‍ മമ്മൂട്ടി നേരത്തെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന രതീന ഷര്‍ഷാദിന്റെ ‘പുഴു’ പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്‌ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top