Connect with us

‘ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്’; ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ; പോസ്റ്റുമായി ഐഷ സുല്‍ത്താന

Malayalam

‘ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്’; ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ; പോസ്റ്റുമായി ഐഷ സുല്‍ത്താന

‘ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്’; ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ; പോസ്റ്റുമായി ഐഷ സുല്‍ത്താന

ലക്ഷദ്വീപ് വിഷയത്തിന് പിന്നാലെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ സംവിധായകയാണ് ആയിഷ സുല്‍ത്താന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ മയക്കുമരുന്ന് പിടികൂടിയതിന്റെ ആവേശം ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്നു പിടികൂടിയപ്പോള്‍ ഇല്ലാത്തതെന്തന്ന് ചോദിക്കുകയാണ് സംവിധായിക ആയിഷ സുല്‍ത്താന.

ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലില്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ പരിഹസിച്ചാണ് ആയിഷ സുല്‍ത്താനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്;

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തില്‍ നടന്നു അതും 21000 കോടിയുടെ.സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്ബനിയിലേക്ക് വന്ന കണ്ടെനറില്‍ നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇത്ര ആത്മവിശ്വാസത്തില്‍ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കില്‍ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാന്‍സാക്ഷന്‍ നടന്നിരിക്കണം ? ഡിആര്‍ഐയില്‍ ട്രാന്‍സ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തല്‍ പൊളിച്ചത്.

ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ? ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെന്ന് ശ്രീലങ്കയുടെ കപ്പലില്‍ നിന്നും 3000 കോടിയുടെ മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അറസ്റ്റ് ചെയ്യപ്പെട്ടില്ല. എന്നിട്ടും ദ്വീപില്‍ പാസ് അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ് നടപ്പാക്കേണ്ടി വരുമല്ലോ?

പോടാ പട്ടേല്‍ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം. ഇതിപ്പോ ഏത് തീവ്രവാദത്തില്‍ പെടും?? ഞങ്ങള്‍ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തീവ്രവാദികളാക്കാന്‍ ശ്രമിച്ചപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങള്‍ക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു.

‘ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് ‘
ഈ കമ്ബനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ ??മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും…?

Continue Reading
You may also like...

More in Malayalam

Trending

Recent

To Top