Connect with us

ആശുപത്രികളിലും ടെസ്റ്റ് ലാബുകളിലുമാണ് നിയന്ത്രണങ്ങള്‍ ആവശ്യം, അല്ലാതെ നാട് മുഴുവന്‍ അടച്ചിട്ടു പാവങ്ങളെ പിടിച്ചു പറിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റി പോകാന്‍ ആവരുത് ജനാധിപത്യ രീതിയില്‍ തിരഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്; വിമര്‍ശനവുമായി അഖില്‍ മാരാര്‍

Malayalam

കോവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. നിലവില്‍ 1.6 കോടി ജനങ്ങള്‍ വാക്സിന്‍ എടുത്തു.അവരെ പൂര്‍ണമായും ജീവിക്കാന്‍ അനുവദിക്കുക. മറ്റുള്ളവര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഐഎംഎ എന്ന് പറയുന്ന ഡോക്ടര്‍മാരുടെ ഒരു പ്രൈവറ്റ് ക്ലബിന് എന്ത് അവകാശമാണ് ജനങ്ങളുടെ ജീവിതം നിയന്ത്രിക്കാന്‍ എന്നദ്ദേഹം ചോദിക്കുന്നു.

കേരളത്തെ രക്ഷിക്കാന്‍ നമ്മള്‍ വിചാരിച്ചാല്‍ പറ്റും. ടിപിആര്‍ പത്തില്‍ താഴുന്നില്ല എന്നതാണ് തുറന്നു കൊടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കാത്ത ഘടകം. അതെ നമ്മള്‍ വിചാരിച്ചാല്‍ പുല്ലു പോലെ ടിപിആര്‍ പത്തില്‍ താഴെ എത്തിക്കാന്‍ പറ്റും. നിലവില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗികളുമായി സമ്പര്‍ക്കത്തില്‍ പെട്ടവരോ ആണ് ടെസ്റ്റ് ചെയ്യുന്നത്..അതായത് ഒരു ലക്ഷം പേര്‍ ദിവസേന ടെസ്റ്റിന് വിധേയമാകുമ്പോള്‍ 10000 പേര്‍ക്ക് രോഗം കണ്ടെത്തുന്നു.

അപ്പോള്‍ ടിപിആര്‍ 10. നാളെ മുതല്‍ ഒരാഴ്ച്ച നിങ്ങള്‍ എല്ലാവരും എല്ലാ ദിവസവും പോയി ടെസ്റ്റ് ചെയ്യണം. 4 തവണ ടെസ്റ്റ് ചെയ്താല്‍ 2000 രൂപ പോകും. പോട്ടെ സാരമില്ല സര്‍ക്കാര്‍ പിടിച്ചു പറിച്ച പെറ്റി ആയി കണ്ടാല്‍ മതി. അങ്ങനെ നമ്മള്‍ എല്ലാവരും ടെസ്റ്റ് ചെയ്താല്‍ അല്ലെങ്കില്‍ ഒരു 25ലക്ഷം പേര്‍ ടെസ്റ്റ് ചെയ്താല്‍ രോഗികള്‍ ചിലപ്പോള്‍ 25000 ഒക്കെ വന്നേക്കും എന്നാലും ടിപിആര്‍ 1%ആയി കുറയും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ ഒരാഴ്ച്ച കൊണ്ട് കേരളത്തില്‍ ടിപിആര്‍ ഒരു ശതമാനം പോലും കാണില്ല. ഏത് വിവരം കേട്ടവന്‍ ആണോ എന്തോ ആരോഗ്യ വകുപ്പിലും സര്‍ക്കാരിലും ഇരുന്ന് ഇത്തരം മര്യാദ കേടുകള്‍ ഉപദേശിക്കുന്നത്.

ഐഎംഎ എന്ന് പറയുന്ന ഡോക്ടര്‍മാരുടെ ഒരു പ്രൈവറ്റ് ക്ലബ് ഇവന്മാര്‍ക്ക് എന്ത് അവകാശമാണ് ജനങ്ങളുടെ ജീവിതം നിയന്ത്രിക്കാന്‍. ഇനിയെങ്കിലും ബോധത്തോടെ ഓരോ തീരുമാനം എടുക്കുക. നിലവില്‍ 1.6 കോടി ജനങ്ങള്‍ വാക്സിന്‍ എടുത്തു. അവരെ പൂര്‍ണമായും ജീവിക്കാന്‍ അനുവദിക്കുക. മറ്റുള്ളവര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കുക. എല്ലാ മേഖലയും നിയന്ത്രണത്തോടെ തുറന്നു കൊടുക്കുക.

അതിന് മുമ്പ് ആദ്യം എവിടെ നിന്നാണ് രോഗം പകരുന്നതെന്ന ബോധ്യം സര്‍ക്കാരിനുണ്ടാകണം. ഒട്ടുമിക്ക ആശുപത്രിയികളും ഇന്ന് വൈറസിന്റെ കൂമ്പാരം ആണ്. ടെസ്റ്റ് ലാബുകളില്‍ പോകുന്നവര്‍ ഒന്നുകില്‍ രോഗം ഉള്ളവരോ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. അവിടെ ഉള്ള രോഗി പലര്‍ക്കും രോഗം പകര്‍ന്നു നല്‍കുന്നു. നിയന്ത്രണം ഇവിടെയൊക്കെ ആണ് വേണ്ടത്. അല്ലാതെ നാട് മുഴുവന്‍ അടച്ചിട്ടു പാവങ്ങളെ പിടിച്ചു പറിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റി പോകാന്‍ ആവരുത് ജനാധിപത്യ രീതിയില്‍ തിരഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.

More in Malayalam

Trending

Recent

To Top