തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാര്‍. തമിഴ്നാട്ടില്‍ താരങ്ങളുടെ സിനിമകളുടെ ട്രെയ്ലറും ടീസറുമൊക്കെ ബിഗ് സ്ക്രീനില്‍ കാണുന്നതാണ് അവിടുത്തെ പുതിയ ട്രെന്‍ഡ്. നടന് അജിത്തിന്റെ വലിമൈ ചിത്രത്തിന്റെ പുറത്തിറങ്ങുന്ന ട്രെയ്ലറിന് വേണ്ടി സ്പെഷ്യല്‍ ഷോകള്‍ ഒരുക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുകള്‍.
നേരത്തെ വിജയ് ചിത്രം മാസ്റ്റര്‍ ട്രെയ്ലര് വന്ന സമയത്താണ് തമിഴ്നാട്ടിലെ ചില തിയേറ്ററുകള്‍ ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ഒരു രൂപ ടിക്കറ്റ് വച്ചായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നത്. വലിമൈ ട്രെയ്ലര് ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നിരക്ക് പല തിയേറ്ററുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
ദിണ്ഡിഗുളിലെ ഉമാ രാജേന്ദ്ര സിനിമാസിന്റെ ട്രെയ്ലര് ഷോ ടിക്കറ്റുകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 10 രൂപയാണ് അവര്‍ ടിക്കറ്റിന് ഈടാക്കുന്നത്. 6.30ന് ആണ് ട്രെയ്ലര് റിലീസ് ചെയ്യുന്നത്. വലിമൈ ട്രെയ്ലര് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.
രണ്ടര വര്‍ഷത്തിനു ശേഷം എത്തുന്ന അജിത്ത് ചിത്രമാണ് വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്.
വലിമൈയുടെ തന്നെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങിയ സമയത്ത് തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തിയേറ്റര്‍ ആരാധകര്‍ക്കായി സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...