News
സിനിമ താരം അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി, കോള്‍ എത്തിയത് പോലീസ് സ്റ്റേഷനില്‍; പോലീസ് പറയുന്നതിങ്ങനെ
സിനിമ താരം അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി, കോള്‍ എത്തിയത് പോലീസ് സ്റ്റേഷനില്‍; പോലീസ് പറയുന്നതിങ്ങനെ
തമിഴ് സിനിമ താരം തല അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചു കൊണ്ട് പൊലീസിനാണ് സന്ദേശം എത്തിയത്. ഉടന്‍ തന്നെ പോലീസ് അന്വേഷണത്തില്‍ ഇത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതെസമയം കഴിഞ്ഞ വര്‍ഷങ്ങളിലും അജിത്തിന് ഇത്തരം നിരവധി വ്യാജ ബോംബ് ഭീഷണികള്‍ വന്നിട്ടുണ്ട്. ലോക്ക് ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്യുന്ന പണിയാകും ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതേ കുറിച്ച് അജിത്ത് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
അതേസമയം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ അജിത്തിനെ ആരാധകര്‍ വളഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. കോവിഡ് നിരക്ക് കൂടി നിന്നിരുന്ന സമയം ആയിരുന്നു ആരാധകര്‍ ചുറ്റും കൂടിയത്. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്.
ഈ സമയം, ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി. അതിനിടയില്‍ ക്ഷമനശിച്ച് മാസ്ക് ധരക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു.
തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് താരം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫോണ്‍ ആരാധകന് കൈമാറി. തിരുവാണ്മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്.
പോലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു ആരാധകര്‍ കോവിഡ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ചുറ്റും കൂടിയത്.
