Connect with us

‘കന്യക ആണോ’..! ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

News

‘കന്യക ആണോ’..! ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

‘കന്യക ആണോ’..! ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

മിനിസ്‌ക്രീനിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെടട് നടിമാരില്‍ ഒരാളായി മാറിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.

ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് എന്നതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്, താങ്കള്‍ കന്യക ആണോ എന്നായിരുന്നു ആ ചോദ്യമെന്നും അതിന് നല്‍കിയ ഉത്തരം ഞാന്‍ കന്യകയാണ് എന്നാണ് എന്നും മനിത പറയുന്നു. ഇതിനൊപ്പം ഞാന്‍ ഒരു ആണായിരുന്നെങ്കില്‍ ആരെ വിവാഹം കഴിച്ചേനെ എന്നൊരാള്‍ ചോദിച്ചിരുന്നു, താന്‍ അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നമിത പറയുന്നു.

വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും നമിത തുടക്കം കുറിച്ചു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടര്‍ന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു.

More in News

Trending

Recent

To Top