Malayalam
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അജിത്തിന്റെ ‘വലൈമ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അജിത്തിന്റെ ‘വലൈമ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്ത് നായകനാകുന്ന വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായ അജിത്തിന്റെ വലിമൈ എന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരിക്കുന്നു എന്നുള്ള വിവരമാണ് പുറത്തു വരുന്നത്. അജിത്തിന്റെ വലിമൈ എന്ന ചിത്രം 2022 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് എത്തുക.
തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.
അജിത്ത് പൊലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി വലിമൈയെന്ന ചിത്രത്തില്‍ എത്തുന്നത് ഹുമ ഖുറേഷിയാണ്.
