News
കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം ചലച്ചിത്ര സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയ കാര്യം ആരാധകരെ അറിയിക്കാന്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ എത്തി.
നടന് ധനുഷുമായുള്ള വേര്‍പിരിയലിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഐശ്വര്യ, ആശുപത്രിയില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും പങ്കിട്ടിരുന്നു. ‘കോവിഡിന് മുമ്ബുള്ള ജീവിതം, കോവിഡിന് ശേഷമുള്ള ജീവിതം…
വീണ്ടും പനിയും തലകറക്കവും ഉണ്ടായി ആശുപത്രിയില്‍ തിരിച്ചെത്തി,’ ഐശ്വര്യ കുറിച്ചു. തന്നെ ചികിത്സിക്കുന്ന ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്തു ഐശ്വര്യ.
കഴിഞ്ഞ മാസം തെന്നിന്ത്യന്‍ മെഗാസ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തന്റെ കോവിഡ് -19 രോഗനിര്‍ണയത്തെക്കുറിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ എല്ലാവരേയും അറിയിച്ചു. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഐശ്വര്യ പറഞ്ഞു.
