Tamil
ദൈവം അനുഗ്രഹിക്കട്ടെ, ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാമിന് ആശംസകളുമായി ധനുഷ്
ദൈവം അനുഗ്രഹിക്കട്ടെ, ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാമിന് ആശംസകളുമായി ധനുഷ്
ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാല്‍ സലാം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പിന്നാലെ ട്രെയിലറിന് നിരവധി പേര്‍രാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നത് ഐശ്വര്യയുടെ മുന്‍ഭര്‍ത്താവ് ധനുഷും ആശംസകള്‍ എക്‌സിലൂടെ അറിയിച്ചിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് ധനുഷ് കുറിച്ചത്.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു തങ്ങള്‍ വേര്‍പിരിയുന്നതായി ധനുഷും ഐശ്വര്യയും അറിയിച്ചത്. എന്നാല്‍ നിയമപരമായി ഇരുവരും ഇതുവരെയും വേര്‍പിരിഞ്ഞിട്ടില്ല. ഇരുവരും വേറേ വേറെ വീടുകളിലാണ് താമസം. എന്നാല്‍, രജനികാന്തുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പരിപാടികളിലും ധനുഷ് പങ്കെടുക്കാറുണ്ട്. രജനികാന്തിന്റെ ജയിലര്‍ സിനിമയടക്കം ആദ്യ ദിനം തിയേറ്ററിലെത്തി ധനുഷ് കണ്ടിരുന്നു.
ഇതിനിടെയാണ് ധനുഷ് ആശംസകള്‍ അറിയിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സ്‌പോര്‍ട്‌സ് ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ രജനികാന്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും ലാല്‍ സലാമില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു വിശാലാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. പൊങ്കല്‍ റിലീസായി വരാനിരുന്ന ചിത്രം ഫെബ്രുവരി 9നാണ് തീയേറ്ററുകളിലെത്തുന്നത്.