Malayalam
ആകെ അഭിനയിച്ചത് ഒറ്റ ചിത്രത്തില്‍ മാത്രം! ലോകസുന്ദരി ഐശ്വര്യാ റായി പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത് കേട്ടോ?,
ആകെ അഭിനയിച്ചത് ഒറ്റ ചിത്രത്തില്‍ മാത്രം! ലോകസുന്ദരി ഐശ്വര്യാ റായി പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത് കേട്ടോ?,
മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പൃഥ്വിരാജ്. ഇതിനോടകം തന്നെ നടനായും സംവിധായകനായും പൃഥ്വിരാജ് മാറിക്കഴിഞ്ഞു. എല്ലാ മേഖലയിലും തന്റേതായ ഒരിടം നേടിയെടുക്കാന്‍ പൃഥ്വിരാജ് എന്ന താരത്തിനായി. മാത്രമല്ല, എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. മാത്രമല്ല, പൊതുവേ അഹങ്കാരമാണ് ജാഡയാണ് എന്നെല്ലാമാണ് പൃഥ്വിവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ തനിയ്‌ക്കെതിരെ എന്തൊക്കെ തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നാലും അതില്‍ നിന്നെല്ലാം മൗനം പാലിക്കാറാണ് പൃഥ്വിരാജ് ചെയ്യുന്നത്.
താരത്തിന്റേതായി പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായും മാറുന്നത്. ഇപ്പോഴിതാ താരത്തെ കുറിച്ച് ലോകസുന്ദരി ഐശ്വര്യ റായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഫാന്‍സ് പേജുകളിലടക്കം വൈറലായി മാറിയിരിക്കുന്നത്.
മണിരത്‌നം ചിത്രമായ രാവണനിലായിരുന്നു ഐശ്വര്യക്കൊപ്പം പൃഥ്വി അഭിനയിച്ചത്. ഐശ്വര്യയുടെ ജോഡിയായിട്ടായിരുന്നു പൃഥ്വി എത്തിയത്. 2010 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നടന്‍ ചിയാന്‍ വിക്രവും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നടി പറയുന്നത്.മികച്ചതും മാന്യമായ വ്യക്തിത്വത്തിന് ഉടമയാണ് പൃഥ്വി എന്നാണ് ഐശ്വര്യ റായി പറയുന്നത്. ചിത്രത്തിലെ ദേവ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് പൃഥ്വി അവതരിപ്പിച്ചത്. വളര സമര്‍ത്ഥനായ താരമാണ് പൃഥ്വി എന്നും ഐശ്വര്യ പറയുന്നു. പൃഥ്വിക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്നും ആഷ് കൂട്ടിച്ചേര്‍ത്തു.
അത് പോലെ തന്നെ ബോളിവുഡ് താരം റാണി മുഖര്‍ജിയും പൃഥ്വിരാജിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. പൃഥ്വിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം റാണി മുഖര്‍ജിയ്‌ക്കൊപ്പമായിരുന്നു. പൃഥ്വിരാജ് മികച്ച കോ- സ്റ്റാറാണെന്നാണ് റാണി അന്ന് പറഞ്ഞത്. ഇത് കൂടാതെ മഴവില്‍ മനോരമ സംഘടിപ്പിച്ച ഒരു ഷോയിലും പൃഥ്വിയെ കുറിച്ച് നടി വാചാലയായിരുന്നു. പൃഥ്വയുടെ അഭാവത്തില്‍ നടന്നപരിപടിയില്‍ സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ പങ്കെടുത്തിരുന്നു.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും പൃഥ്വിരാജ് സജീവമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മികച്ച ചിത്രങ്ങള്‍ നടന്‍ ചെയ്തിട്ടുണ്ട്. 2017 ല്‍ പുറത്ത് ഇറങ്ങിയ നാം ശബാനയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം. 2002 ല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ 2005ലാണ് തമിഴില്‍ ചുവട് വയ്ക്കുന്നത്. വില്ലന്‍ വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും നടന്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രകാശ് രാജ്, ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൊഴിയിലൂടെയാണ് കൂടുതല്‍ കോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും ഈ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. പിന്നീട് ടോളിവുഡിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.
പാരസൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായ കോള്‍ഡ് കോസ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ മലയാള സിനിമ. ആമസോണ്‍ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. നടന്റെ ആദ്യത്തെ ഓടിടി റിലീസാണിത്. അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. 2021 ല്‍ നിരവധി ചിത്രങ്ങള്‍ നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ സിനിമയുടെ ചിത്രീകരണത്തിലേയ്ക്ക് പോകുന്ന തന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. മാലിദ്വീപില്‍ നിന്നുളള ചിത്രങ്ങളായിരുന്നു സുപ്രിയ പങ്കുവെച്ചത്. പൃഥ്വിയും അല്ലിയും ഒരുമിച്ചുളള നിമിഷങ്ങളാണ് സുപ്രിയ ക്യാമറയില്‍ പകര്‍ത്തിയത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം മാലിദ്വീപ് യാത്രയുടെ ഒരു ഓര്‍മ്മചിത്രം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് സുപ്രിയ. ഇത്തവണ പൃഥ്വിക്കൊപ്പം പൂമാല അണിഞ്ഞ് നില്‍ക്കുന്നൊരു ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.
