Connect with us

ഗോവിന്ദ് വസന്തയുടെ വീട്ടുകാരെക്കൊണ്ട് ഞാന്‍ എന്നെ തന്നെ ദത്തെടുപ്പിച്ചതു പോലെയാണ്; കസിന്‍ ആണോ എന്ന ചോദ്യത്തിന് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത തന്റെ കസിന്‍ ആണോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

‘എനിക്ക് ഒരുപാട് കാലമായി ഗോവിന്ദേട്ടനെ അറിയാവുന്നതാണ്. എന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ മ്യൂസിക് ചെയ്തത് അദ്ദേഹമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിനു ശേഷം, ഞാന്‍ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. അവരുടെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ഇടയ്ക്കിടെ പോകുന്നതു കൊണ്ടാവണം ഞങ്ങള്‍ കസിന്‍സാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്.’

‘വാസ്തവത്തില്‍ ഞങ്ങള്‍ കസിന്‍സല്ല, ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സത്യം പറഞ്ഞാല്‍ ഗോവിന്ദ് വസന്തയുടെ വീട്ടുകാരേക്കൊണ്ട് ഞാന്‍ എന്നെ തന്നെ ദത്തെടുപ്പിച്ചതു പോലെയാണ്. എനിക്ക് സഹോദരങ്ങള്‍ ഇല്ല. അതുകൊണ്ടു തന്നെ എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളോടും എനിക്ക് ഇത്തരത്തില്‍ ഒരു അടുപ്പമാണുള്ളത്’ എന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം, അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി, ഗോഡ്സെ, പൊന്നിയിന്‍ സെല്‍വന്‍, ബിസ്മി സ്പെഷ്യല്‍ എന്നിവയാണ് ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കാണെക്കാണെ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top