എന്റെ മുഖത്ത് നോക്കി പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
എന്റെ മുഖത്ത് നോക്കി പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
എന്റെ മുഖത്ത് നോക്കി പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മായാനദി എന്ന ഒറ്റ ചി്ത്രത്തിലൂടെ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നായികയായി തിളങ്ങി നില്ക്കുമ്പോള് തന്നെ ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. മലയാള സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന തന്നെ മലയാളിയായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടെന്നും തനിക്കൊരു മലയാളി ലുക്ക് ഇല്ലെന്നു മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
എന്നാല്‍ സിനിമയില്‍ അങ്ങനെ ഇതുവരെ ആരും പറയാത്തതാണ് തന്റെ ആശ്വസമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ‘എനിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്.
പക്ഷേ സിനിമയിലുള്ള ആരും അങ്ങനെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. പേര് ഐശ്വര്യ ലക്ഷ്മി എന്നാണെങ്കിലും തനിക്കൊരു മലയാളി ലുക്ക് ഇല്ലല്ലോ എന്ന് പറയുമ്പോള്‍ വല്ലാത്ത ഒരു ചമ്മലും വിഷമവുമൊക്കെ തോന്നും.
എന്തായാലും സിനിമയില്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവസരം കൊടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന’. ഐശ്വര്യ ലക്ഷ്മി പറയുന്നു.’മായനദി’ എന്ന സിനിമയിലൂടെ കൂടുതല്‍ ജനപ്രിയയായ ഐശ്വര്യ ലക്ഷ്മി തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ധനുഷ് നായകനായ ‘ജഗമേ തന്തിരം’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തുന്നുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...