Malayalam
ലാലേട്ടന്‍ ഭയങ്കര സെക്സിയാണ്, ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്ന് ഐശ്വര്യ ലക്ഷ്മി
ലാലേട്ടന്‍ ഭയങ്കര സെക്സിയാണ്, ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്ന് ഐശ്വര്യ ലക്ഷ്മി
മലയാളികള്‍ക്ക് മറക്കാനാകാത്ത ചിത്രവും കഥാപാത്രവുമാണ് സ്ഫടികവും ആടുതോമയും. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആ കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് ഐശ്വര്യ മറുപടി പറഞ്ഞത്.
‘ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല. അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്സിയാണ്.’
അതേസമയം ജൂണ്‍ 18നാണ് ഐശ്വര്യ ലക്ഷ്മി നായികയായ ജഗമെ തന്തിരമെന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം റിലീസ് ചെയ്യുന്നത്. ധനുഷ് നായകനായ ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ജെയ്മസ് കോസ്‌മോ, ജോജു ജോര്‍ജ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്. ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
