Connect with us

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്‌നേഷ് ശിവനും; വരവിന് പിന്നാല്‍!!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്‌നേഷ് ശിവനും; വരവിന് പിന്നാല്‍!!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്‌നേഷ് ശിവനും; വരവിന് പിന്നാല്‍!!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷും. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലും മലയാളത്തിലുമെല്ലാം ഒരേ സമയം തിളങ്ങി നില്‍ക്കുകയാണ് നയന്‍താര. ജയറാം ചിത്രമായ മനസിനക്കരെയിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്.

നയന്‍താരയെ പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനാണ് നിര്‍മാതാവും കാമുകനുമായ വിഘ്‌നേഷ് ശിവനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും കുറച്ച് നാളുകള്‍ക്ക് മുമ്പ് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നയന്‍താരയും വിഘ്‌നേഷും കൊച്ചിയിലെത്തിയിരിക്കുകയാണ്. നേരത്തേയും ഇരുവരും കേരളത്തിലേക്ക് വന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്നലെയാണ് നയന്‍താരയും വിഘ്‌നേഷും കൊച്ചിയിലെത്തിയത്. പ്രൈവറ്റ് ജെറ്റിലായിരുന്നു നയന്‍താരയും വിഘ്‌നേഷും വന്നിറങ്ങിയത്. പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്ന നയന്‍താരയുടേയും വിഘ്‌നേഷിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിയ മാറിയിരിക്കുകയാണ്. നയന്‍താര തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഗ്‌നേഷും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാവുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പരസ്പരം പ്രണയിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് വിഘ്‌നേഷ് പറഞ്ഞത്. കൊച്ചിയിലെത്തിയ നയന്‍താരയും വിഘ്‌നേഷും രണ്ട് ദിവസത്തിനകം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ കൊവിഡിനുള്ള വാക്സിന്‍ എടുക്കുന്ന തന്റേയും നയന്‍താരയുടേയും ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവച്ചിരുന്നു. എല്ലാവരോടും വാക്സിന്‍ എടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം നയന്‍താരയുടെ നെട്രിക്കണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കൊറിയന്‍ ത്രില്ലറായ ബ്ലൈന്‍ഡിന്റെ റീമേക്കാണ് ചിത്രം. വിഘ്‌നേഷ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് മറ്റൊരു നയന്‍താര ചിത്രം.

ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. മൂക്കുത്തി അമ്മന്‍ ആയിരുന്നു നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര അഭിനയിച്ചത്. അണ്ണാത്തെയാണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. രജനീകാന്ത് ചിത്രമായ അണ്ണാത്തെയില്‍ കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനീകാന്തും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

നയന്‍സിന്റെയും വിക്കിയുടെതുമായി പുറത്തിറങ്ങാറുളള ഫോട്ടോകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരജോഡികളുടെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാദകര്‍. പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വിഘ്നേഷ് ശിവന്‍ തമിഴില്‍ തുടക്കം കുറിച്ചത്. പിന്നാലെ നാനും റൗഡി താന്‍ എന്ന സിനിമയും സംവിധായകന്റെതായി പുറത്തിറങ്ങി. രണ്ടാമത്തെ ചിത്രമാണ് സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. തുടര്‍ന്ന് സൂര്യ നായകനായ താനാ സേര്‍ന്തക്കൂട്ടം എന്ന ചിത്രവും സംവിധായകന്റെതായി വിജയം നേടി. കാത്തുവാക്കുളെള രെണ്ട് കാതല്‍ എന്നാണ് വിഘ്നേശ് ശിവന്റെ പുതിയ ചിത്രത്തിന് പേര്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു വിഘ്നേഷ് ശിവന്‍. കൂടാതെ ഗാനരചയിതാവായും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top