ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയറിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ ഐഷയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗായകന് ഷഹബാസ് അമന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്. ‘ദ്വീപ് നിവാസികളോടൊപ്പം, സമാധാനത്തോടൊപ്പം’ എന്നാണ് ഷഹബാസ് അമന് ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെയും ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഷഹബാസ് അമന് രംഗത്തെത്തിയിരുന്നു. ദ്വീപില്‍ 99 ശതമാനം മുസ്ലീങ്ങളാണെന്ന് അറിഞ്ഞാല്‍ ഇത്തരം ദുഷ്ട ആലോചനകള്‍ പിറകെ വരും. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ എത്ര ശാന്തരാണെങ്കിലും നാളെ അവര്‍ക്കും ശത്രുക്കള്‍ക്കെതിരെ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞത്.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....