Malayalam
തന്റെ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും പോലീസ് കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ഐഷ സുല്‍ത്താന
തന്റെ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും പോലീസ് കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ഐഷ സുല്‍ത്താന
ലക്ഷ്ദ്വീപ് വിഷയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതിയായ താരമാണ് ഐഷ സുല്‍ത്താന. ഇപ്പോഴിതാ തന്റെ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നുവെന്ന് പറയുകയാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന.
ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും ഉള്ള വസ്തുതകള്‍ അതേപടി തിരിച്ചു വേണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു. നേരത്തെ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി പോലീസ് ഐഷ സുല്‍ത്താനയുടെ കാക്കനാടുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പരിശോധനയ്ക്കായി ഐഷയുടെ ഫോണും, ലാപ് ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസിന്റെ ചോദ്യം ചെയ്യലും പരിശോധനയുമെന്നും ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.
