Malayalam
‘ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം’; പഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണ
‘ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം’; പഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനില്‍ ഒരു ആരാധകന് അഹാന നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍ എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന് അഹാന, ”തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം” എന്നിങ്ങനെ മറുപടിയും നല്‍കി.
അടുത്ത സിനിമകള്‍ ഏതൊക്കെയാണ് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അടി, നാന്‍സി റാണി രണ്ട് രഹസ്യമായ പ്രൊജക്ടുകളും എന്നാണ് അഹാനയുടെ മറുപടി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദിച്ച ആള്‍ക്കും കൃത്യമായ മറുപടി അഹാന നല്‍കിയിട്ടുണ്ട്. ‘കനിവും, വിവേകവും യുക്തി സഹജവുമായി പെരുമാറുന്നയാളാവാന്‍ ശ്രമിക്കുന്നതിന് പുറമെ ഞാനൊരു കലാകാരിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം, അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദവും” എന്നും അഹാന പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം അനുജത്തിയെ കുറിച്ച് അഹാന പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഞാന്‍ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാം, അവളുടെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം.
എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുന്നത് എന്റെ കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കില്‍ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാന്‍ സ്നേഹിക്കുന്നു കുഞ്ഞേ…
2011ല്‍ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹന്‍സുവിന്റെ പിറന്നാളല്ല, നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോള്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കില്‍ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകള്‍ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തില്‍ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കില്‍ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് താരം പറഞ്ഞത്.
