Malayalam
വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ; ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും, വൈറലായി വീഡിയോ
വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ; ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും, വൈറലായി വീഡിയോ
രാജ്യത്ത് കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുക്കുന്ന സിനിമാ താരങ്ങള്‍ തങ്ങള്‍ വാക്‌സീന്‍ എടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സൂചിപ്പേടി കാരണം ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ദിയയെ ആണ് വീഡിയോയില്‍ കാണാനാകുക. ദിയയ്‌ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്. വാക്‌സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്.
അതേസമയം, താന്‍ വാക്സിന്‍ എടുത്തുവെന്ന് നടി നൂറിന്‍ ഷെരീഫ് അറിയിച്ചു. കീര്‍ത്തി സുരേഷ്, കാളിദാസ് ജയറാം, മഞ്ജിമ തുടങ്ങിയ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. കാളിദാസ് പങ്കുവെച്ച വീഡിയോ ഏറെ വൈറലായിരുന്നു. കാളിദാസിന് സൂചിയോടുള്ള പേടി വ്യക്തമാക്കുന്നതിയാിരുന്നു വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നത്.
