Malayalam
ലോക്ക്ഡൗണില്‍ മാസ്ക് വെയ്ക്കാതെ ഡ്രൈവ് ചെയ്ത് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ലോക്ക്ഡൗണില്‍ മാസ്ക് വെയ്ക്കാതെ ഡ്രൈവ് ചെയ്ത് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന് കൃഷ്ണകുമാറിനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ അഭിനയത്തില്‍ തുടരുന്ന അഹാന സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട് അഹാന.
തന്റെ നിലപാടുകള്‍ തുറന്ന് പറയാറുള്ളതു കൊണ്ടു തന്നെ ചിലപ്പോഴൊക്കെ വിമര്‍ശനവും നേരിടേണ്ടതായി വന്നിട്ടുണ്ട് താരത്തിന്. എന്നാല്‍ ഇപ്പോഴിതാ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നൊരു വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഉറുമി എന്ന ചിത്രത്തിലെ ‘വടക്ക് വടക്ക് കൊട്ടണ് കൊട്ടണ്’ എന്ന ഗാനം പാടിക്കൊണ്ടാണ് അഹാനയുടെ ഡ്രൈവിങ്. ‘ഇനി അങ്ങോട്ടിങ്ങോട്ടൊക്കെ എന്നാണാവോ’ എന്നാണ് വീഡിയോയ്ക്കൊപ്പം അഹാന എഴുതിയിരിക്കുന്നത്.
ഇതിനോടകം നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മാത്രമല്ല, നിരവധി കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. ഈ ലോക്ക്ഡൗണ്‍ സമയത്ത് അഹാന ഇതെങ്ങോട്ടേക്കെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരം മാസ്ക് ധരിക്കാത്തതിലും ലോക്ക്ഡൗണ്‍ സമയത്ത് പുറത്ത് കറങ്ങി നടക്കുന്നതിലും വിമര്‍ശനം അറിയിച്ചിട്ടുമുണ്ട്. ചിലരാവട്ടെ, അഹാനയെപ്പോലെ ഡ്രൈവ് ചെയ്ത് പോകാന്‍ കൊതിയാവുന്നുവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
